കണ്ണൂര്‍: കേരളത്തില്‍ ഹജ്ജ് നയത്തില്‍ ഇക്കുറി നരേന്ദ്രമോദി ടച്ചുണ്ടെന്നും അതിന്റെ ഉദാഹരണമാണ് ഈ കൊച്ചുകേരളത്തിന് നല്‍കിയിട്ടുള്ള മൂന്ന് പുറപ്പെടുല്‍ കേന്ദ്രങ്ങള്‍. – ഹജ്ജ് കമ്മിറ്റി ചെയര്മാന് കൂടിയായ എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു.
കേരളത്തിലെ ദീനിപ്രവര്‍ത്തനത്തിനുള്ള നരേന്ദ്രമോദിയുടെ സമ്മാനമാണ് ഹദജ്ജിനുള്ള മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങള്‍. ഹജ്ജ് ചെയര്മാന് എന്ന നിലയില്‍ സന്തോഷമുണ്ട്. – അബ്ദുല്ലക്കുട്ടി പറഞ്ഞു.
മോദിയുടെ നിര്‍ദേശപ്രകാരമാണ് വിഐപി ക്വാട്ട പൂര്‍ണ്ണമായും എടുത്തുകളഞ്ഞത്. അല്ലാഹുവിന്റെമുന്പില് എന്ത് വിഐപി ക്വാട്ട? കഴിഞ്ഞ തവണ എനിക്ക് 50 വിഐപി ക്വാട്ട ഉണ്ടായിരുന്നു. എന്നാല്‍ ബന്ധുക്കളടക്കം 5000 പേരാണ് അവസരം ചോദിച്ച് അന്ന് വന്നത്. അന്ന് ഞാന്‍ നരേന്ദ്രമോദിയോട് അദ്ദേഹത്തിന്റെ വിഐപി ക്വാട്ടയിലുള്ള 25 എണ്ണം ചോദിപ്പോഴുള്ള മറുപടി ഒരെണ്ണം പോലും തരില്ലഎന്നായിരുന്നു. ‘എന്റെ ക്വാട്ട ജനറല്‍ പൂളില്‍ സാധാരണക്കാര്‍ക്ക് കൊടുക്കൂ’എന്നായിരുന്നു മോദിയുടെ മറുപടി. അന്ന് മോദി വലിയൊരു പാഠം പഠിപ്പിച്ചു. അല്ലാഹുവിന്റെ വിളി ഉള്ളവര്‍ ഹജ്ജിന് പോയാല്‍ മതി. ചെയര്‍മാന്റെ വിളിയില്‍ ആരും ഹജ്ജിന് പോകേണ്ട എന്നത്. എത്ര ദീനിയായ പ്രവര്‍ത്തനമാണിത്. – അബ്ദുല്ലക്കുട്ടി പറഞ്ഞു.
മോദി അധികാരത്തില്‍ വരുന്നതിന് മുന്‍പ് ഒരു വിമാനം നിറയെ അതിസമ്പന്നരും രാഷ്ട്രീയക്കാരും അടക്കമുള്ള വിവിഐപി മാര്‍ ഹജ്ജിന് പോകുമായിരുന്നു. അവര്‍ അവസാന വിമാനത്തില്‍ പോയി ആദ്യവിമാനത്തില്‍ തിരിച്ചുവരും. പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കും. ഈ ഹജ്ജ് ഹലാലല്ല, ഹറാമാണഅ എന്ന് ഞാന്‍ അന്ന് പ്രസംഗിച്ചത് വിവാദവുമായി. – അബ്ദുല്ലക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: