അങ്കമാലി: യുകെ സ്വദേശിനിയാണെന്നും സ്വര്ണ്ണബിസിനസുകാരിയാണെന്നും പറഞ്ഞ് അങ്കമാലി സ്വദേശിയായ യുവാവുമായി അടുപ്പത്തിലായ മിസോറാംകാരി 20 ലക്ഷം തട്ടിച്ചു. പിന്നീട് സൈബര്‍ പൊലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് മിസോറാം സ്വദേശിനി ലാല്ച്വാന്താങ്ങിനെ (47) അറസ്റ്റ് ചെയ്തു. ആലുവ സൈബര്‍ പൊലീസാണ് ഇവരെ പിടികൂടിയത്.
താന്‍.യുകെ സ്വദേശിനിയാണെന്നും സ്വര്ണ്ണബിസിനസാണെന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ അങ്കമാലി സ്വദേശിയുമായി പരിചയത്തിലായത്. കൊച്ചിക്ക് സ്വര്‍ണ്ണബിസിനസ് നടത്താന്‍ വരുന്നുണ്ടെന്നും പറഞ്ഞു. കൊച്ചിയിലെ സ്വര്ണ്ണബിസിനസുകാരെ പരിചയപ്പെടുത്തിക്കൊടുക്കണമന്നതായിരുന്നു ആവശ്യം.
ഇതിനിടെ താന്‍ ദല്‍ഹിയില്‍ എത്തിയെന്നും വിമാനത്തിലാണെന്നും പറഞ്ഞ് യുവാവിന് വീഡിയോ അയച്ചുകൊടുത്തു. ദല്‍ഹി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും തന്റെ കൈവശം മൂന്ന് കോടിയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഉണ്ടെന്ന് പറഞ്ഞ് ഇതിന്റെ ഫോട്ടോയും അയച്ചുകൊടുത്തു. ഇവിടെ നിന്നും വിട്ടുകിട്ടാന്‍ പണം വേണമെന്നും യുവതി കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടു.
ഉടനെ യുവാവ് പരിചയക്കാരില്‍ നിന്നെല്ലാം കടമായി 20 ലക്ഷംവാങ്ങി അയച്ചുകൊടുത്തു. പിന്നീട് താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് അറിഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവിവിവേവ് കുമാറും സംഘവുമാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദല്‍ഹി വസന്ത് വിഹാര്‍ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും യുവതിയെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: