മുംബൈ: ഇക്കഴിഞ്ഞ മൂന്ന് മാസത്തെ പ്രകടനത്തില്‍ 820 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയതോടെ അദാനി ഗ്രൂപ്പിന്റെ മാതൃകമ്പനിയായ അദാനി എന്‍റര്‍പ്രൈസസിന്റെ ഓഹരികള്‍ കയറുന്നു. ഓഹരി വില ബുധനാഴ്ച 29 രൂപയോളം കയറി 1779 രൂപയില്‍ അവസാനിച്ചു.
ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസ റിപ്പോര്‍ട്ടിലാണ് 820 കോടിയുടെ ലാഭം ഉണ്ടായിരിക്കുന്നത്. ഇതിന് തൊട്ടുമുന്‍പ് സെപ്തംബറില്‍ അവസാനിച്ച ത്രൈമസത്തില്‍ 460 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു.
2022 ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ അറ്റാദായത്തില്‍ 685 ശതമാനം വളര്‍ച്ചയുണ്ടായി. അദാനി ഗ്രൂപ്പ് ഓഹരി വില കൃത്രിമമായി കൂട്ടിക്കാണിച്ച ശേഷം ആ ഓഹരികള്‍ പണയം വെച്ച് വായ്പയെടുക്കുന്നു എന്നതുള്‍പ്പെടെ ആരോപണങ്ങള്‍ ഉയര്‍ത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം അദാനി എന്‍റര്‍പ്രൈസസിന്റെ ഓഹരി വിലയില്‍ 70 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തിയിരുന്നു. എങ്കിലും അടിസ്ഥാനപരമായ മൂല്യമുള്ള, ലാഭകരമായ ബിസിനസ് മാതൃക പിന്തുടരുന്ന അദാനി എന്‍റര്‍പ്രൈസസ് തിരിച്ചുകയറുമെന്ന് തന്നെയാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: