ന്യൂദല്‍ഹി : കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്, കര്‍ണാടക, കേരള എന്നീ സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). ഇന്ന് പുലര്‍ച്ചെയോടെ മൂന്ന് സംസ്ഥാനങ്ങളിലായി 60ല്‍ അധികം സ്ഥലങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തുന്നത്.
ഭീകര സഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളുമായാണ് പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ നടത്തുന്നതെന്നാണ് സൂചന. സ്ഫോടനത്തിനു പിന്നിലെ സൂത്രധാരനെ ജമേഷാ മുബിന്റെ ഭാര്യയുടെ മൊഴിയില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നാണ് കോയമ്പത്തൂര്‍ ഉക്കടത്തെ കോട്ട ഈശ്വരന് ക്ഷേത്രത്തിന് മുന്നില്‍ കാറില്‍ സൂക്ഷിച്ച സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഇതില്‍ ജമേഷ മുബിന് എന്നയാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കോയമ്പത്തൂരിലേത് ചാവേര്‍ സ്ഫോടനമാണെന്നതിന്റെ തെളിവുകള്‍ ലഭിച്ചുവെന്ന് എന്‍ഐഎ അറിയിക്കുകയായിരുന്നു. അന്വേഷണ സംഘം നടത്തിയ തെരച്ചിലില്‍ 75 കിലോയോളം സ്ഫോടക വസ്തുക്കളും ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ഐഎസിന്റെ കൊടികളും കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: