കണ്ണൂര്‍: വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുകയും സ്വര്‍ണ്ണം കടത്തുന്നവരില്‍ നിന്നും അത് തട്ടിയെടുക്കുകയും ചെയ്യുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച അര്ജുന് ആയങ്കിക്കെതിരെ പരസ്യമായി പീഡനാരോപണവുമായി ഭാര്യ അമല. അര്ജുന് ആയങ്കിയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും അമല ആരോപിച്ചു.
ഭയം കാരണം പൊലീസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ അര്‍ജുന്റെ കുടുംബം ആയിരിക്കുമെന്നും അമല പറഞ്ഞു. ഫേസ്ബുക്ക് ലൈവില്‍ വന്നാണ് അമല ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
തന്നെ മൂന്ന് വര്‍ഷത്തോളം അര്ജുന് ആയങ്കിയുടെ ലൈംഗിക, ശാരീരിക, മാനസിക അതിക്രമം സഹിതച്ചെന്നും അമല പറയുന്നു. നഷ്ടപരിഹാരം വാങ്ങിക്കാന്‍ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അതിനടുത്ത് നിന്നും ഫേസ്ബുക്ക് ലൈവില്‍ അമല വന്നത്.
2019 ആഗസ്തിലാണ് അര്ജുന് ആയങ്കിയെ പരിചയപ്പെട്ടത്. പിന്നീട് ഒന്നര വര്‍ഷം കഴിഞ്ഞ് 2021 ഏപ്രില്‍ എട്ടിനായിരുന്നു വിവാഹം. വിവാഹത്തിന് മുന്‍പ് നാല് മാസത്തോളം പ്രേമത്തിലായി ഒന്നിച്ച് താമസിച്ചപ്പോല്‍ ഗര്‍ഭിണിയായെന്നും എന്നാല്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും അമല ആരോപിക്കുന്നു. പിന്നീടാണ് വിവാഹം കഴഞ്ഞത്. ഇപ്പോള്‍ തനിക്ക് ഭാന്ത്രായതുകൊണ്ട് കുട്ടിയെ കൊന്നു കളഞ്ഞു എന്നാണ് അര്ജുന് പ്രചരിപ്പിക്കുന്നത്. അര്‍ജുനും സുഹൃത്തുക്കളും സുഹൃത്തിന്റെ ഭാര്യയും ചേര്‍ന്ന് തന്നെ ഭ്രാന്താശുപത്രിയില്‍ കൊണ്ടുപോയി പൂട്ടിയിട്ടെന്നും തന്റെ വിദ്യാഭ്യാസം നിര്ത്തിച്ചെന്നും അമല ആരോപിക്കുന്നു.
പ്രണയത്തിലാകുന്ന സമയത്ത് അര്ജുന് ആയങ്കിയുടെ കൈയില്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. ആത്മാര്‍ത്ഥമായ പ്രണയമാണെന്നാണ് വിശ്വസിച്ചത്. സ്വര്‍ണ്മം വരെ വിറ്റ് വാഹനവായ്പ അടക്കാന്‍ പണം നല്കി. പല തവണ പണം നല്കി സഹായിച്ചു. എന്നാല്‍ താന്‍ ഇപ്പോള്‍ ഒരു ഭീകരജീവിയാണെന്ന് ഭര്‍ത്താവ് ഫെയ്സ്ബുക്കില്‍ പ്രചരിപ്പിക്കുകയാണെന്നും അമല പറയുന്നു.
എന്റെ നിറത്തെതച്ചൊല്ലി അര്ജുന് ആയങ്കിയുടെ അമ്മ നിരന്തരം പരിഹസിച്ചു.വെളുക്കാന്‍ വേണ്ടി ചികിത്സ തേടി. ഗര്‍ഭഛിദ്രം സമ്മതപ്രകാരമല്ലായിരുന്നു. – അമല പറയുന്നു.
കഴിഞ്ഞ ദിവസം അര്ജുന് ആയങ്കി ഭാര്യ അമലയ്ക്കെതിരെ ആരോപണങ്ങളുമായി ഫെയ്സ് ബുക്കില്‍ എത്തിയിരുന്നു. ജീവിതത്തില്‍ പ്രേമിക്കാതെ ഒരുവളെ വിവാഹം ചെയ്തതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് ആ ഫെയ്സ് ബുക്ക് പോസ്റ്റില്‍ അര്ജുന് ആയങ്കി കുറ്റപ്പെടുത്തിയതോടെയാണ് ഭാര്യയും ആരോപണവുമായി ഇറങ്ങിയത്.
സിപിഎം നേതാക്കളുമായുള്ള വഴിവിട്ടുള്ള ബന്ധമാണ് അര്ജുന് ആയങ്കിയ്ക്ക് കുറ്റകൃത്യങ്ങള്‍ മറയ്ക്കുന്നതിനും കേസുകളില്‍ അറസ്റ്റിലാകാതിരിക്കാനും സഹായകരമാവുന്നതെന്ന് ആരോപണമുണ്ട്. കരിപ്പൂര്‍ വിമാനത്തവാളവുമായി ബന്ധപ്പെട്ടുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയാണ് അര്ജുന് ആയങ്കിയെങ്കിലും ഈ കേസ് മുന്നോട്ട് നീങ്ങാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: