ന്യൂദല്‍ഹി: അദാനി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും മറയ്ക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അദാനി വിവാദം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം തെറ്റാണ്. മോദിക്കെതിരെ പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയത് ചട്ടപ്രകാരമാണ്. കോണ്‍ഗ്രസ് എംപിമാരുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യല്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ആദ്യ സംഭവമല്ല. ചട്ടപ്രകാരം ചര്‍ച്ചകള്‍ നടക്കേണ്ട സ്ഥലമാണ് പാര്‍ലമെന്റ്.
സഭ്യമായ ഭാഷയില്‍ പ്രതികരിക്കണം. അവിടെ നടന്നത് എന്താണെന്ന് ജനം കണ്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ത്രിപുരയില്‍ ബിജെപി മികച്ച വിജയം നേടും. വോട്ടെണ്ണല്‍ ദിനത്തില്‍ 12 മണിയാകുമ്പോള്‍ ബിജെപി ഭൂരിപക്ഷം മറികടക്കുമെന്നും അമിത് ഷാ. റോഡ് ഷോയിലെ പ്രതികരണം അതാണ് വ്യക്തമാക്കുന്നത്. 2024 ലെ തെരഞ്ഞെടുപ്പില്‍ മത്സരമില്ല. ജനം ഒന്നടങ്കം മോദിക്ക് പിന്നില്‍ അണിനിരക്കാന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും അമിത് ഷാ ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
മതമൗലിക വാദത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നു എന്ന് തെളിഞ്ഞതിനാലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അതീതമായാണ് ഈ തീരുമാനം. തീവ്രവാദവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുകയും ഭീകരവാദ പ്രവര്‍ത്തനം നടത്താന്‍ വേണ്ടി അസംസ്കൃതവസ്തുക്കള്‍ തയ്യാറാക്കാനും പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു. കോടതി തടഞ്ഞിട്ടും പിഎഫ്ഐ അംഗങ്ങള്‍ക്കെതിരായ കേസുകള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍കൈ എടുത്തുവെന്നും അമിത് ഷാ തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: