ന്യൂദല്‍ഹി: കേരളത്തില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാ ലിനെതിരെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും തെരുവിലിറങ്ങുമ്പോള്‍ കെ.എന്‍. ബാലഗോപാല്‍ ത്രിപുരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍. ധര്‍മ്മനഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചയന് ബട്ടാചാര്യയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് കെ.എന്‍. ബാലഗോപാല്‍ പങ്കെടുത്ത് വോട്ട് അഭ്യര്‍ത്ഥിച്ചത്.
ബിജെപിക്കെതിരെ അവിശുദ്ധ സഖ്യം രൂപീകരിച്ച സിപിഎമ്മും കോണ്‍ ഗ്രസ്സും ഒറ്റക്കെട്ടായാണ് ത്രിപുരയില്‍ പ്രചരണം നടത്തുന്നത്. സ്ഥാനാര്‍ത്ഥി ആരുമാകട്ടെ സിപിഎമ്മിന്റെയും കോണ്‍ ഗ്രസിന്റെയും കൊടികള്‍ ഒന്നിച്ചുകെട്ടിയ വേദിയില്‍ നേതാക്കള്‍ ഒറ്റക്കെട്ടായി നിന്ന് വോട്ട് അഭ്യര്‍ത്ഥിക്കുന്ന കാഴ്ചയാണ് ത്രിപുരയില്‍.
സിപിഎം സ്ഥാനാര്‍ത്ഥിക്കായി വാഹനപ്രചരണം നടത്തുന്നതും കൊടി കെട്ടുന്നതും കോണ്‍ഗ്രസുകാര്‍, തിരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി വീടുകയറി വോട്ട് അഭ്യര് ത്ഥിക്കുന്നതും റാലി നടത്തുന്നതും സിപിഎമ്മുകാരും. ചിലയിടങ്ങളില്‍ രണ്ടു കൂട്ടരും ഒറ്റക്കെട്ട് എല്ലാം ഒന്നിച്ച്.
ദേശീയനേതാക്കള്‍ ത്രിപുരയിലേക്ക് തിരിഞ്ഞു നോക്കാ തായതോടെ പ്രകാശ് കാരാട്ടുള്‍പ്പെടെയുള്ള സിപിഎം നേതാ ക്കളാണ് കോണ്‍ഗ്രസിനായി സംസ്ഥാനത്ത് പ്രചാരണ ത്തിലു ള്ളത്. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ രൂപീകരി ക്കപ്പെടാന്‍ സാദ്ധ്യതയുള്ള സഖ്യത്തിന്റെ പരീക്ഷണ ശാലയായി ത്രിപുര ഇതിനകം മാറിക്കഴിഞ്ഞു.
കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഗുസ്തിയാണെന്നും ത്രിപുരയില്‍ ദോസ്തിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ബിജെപിയോട് തോല്‍വി ഭയന്നാണ് സിപിഎമ്മും കോണ്‍ഗ്രസും സഖ്യം രൂപീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: