മുംബൈ: പ്രഥമ വനിത പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന ഏറ്റവും മൂല്യമേറിയ വനിത ക്രിക്കറ്റ് താരം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 3.4 കോടി രൂപയ്ക്കാണ് മന്ദാനയെ ടീമിലെത്തിയത്. 50 ലക്ഷമായിരുന്നു അടിസ്ഥാനവില. ആകെ 87 താരങ്ങളാണ് വിറ്റു പോയത്. അതില്‍ 30 വിദേശ താരങ്ങള്‍.്സ്മൃതി മന്ദാന കഴിഞ്ഞാല്‍ ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ താരം ദീപ്തി ശര്‍മയാണ്. ഓള് റൗണ്ടര്‍ താരത്തെ 2.60 കോടിക്ക് യുപി വാരയേഴ്സാണ് സ്വന്തമാക്കിയത്.
ഇന്ത്യന്‍ വനിത ടീം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിന് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 1.80 കോടിക്കാണ് മുംബൈ ഇന്ത്യന്‍ ടീം ക്യാപ്റ്റനെ തങ്ങളുടെ പാളയത്തിലേക്കെത്തിച്ചത്. ഒപ്പം മലയാളി താരം മിന്നു മണിയും ലേലത്തില്‍ വിറ്റു പോയി. 30 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപ്റ്റല്സാണ് വയനാട് സ്വദേശിനിയെ സ്വന്തമാക്കിയത്.
അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റന്‍ ഷെഫാലി വെര്‍മ്മയെ രണ്ട് കോടിക്ക് ഡല്‍ഹി ക്യാപ്റ്റല്‍സ് സ്വന്തമാക്കി. രണ്ട് കോടിക്കാണ് ഷെഫാലിയെ ഡല്‍ഹി നേടിയത്. വനിത ലോകകപ്പില്‍ കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നിര്‍ണായക ഇന്നിങ്സ് നടത്തിയ ജമീമ റോഡ്രിഗസിനെയും ഡല്‍ഹി സ്വന്തമാക്കി
ഓസ്ട്രേലിയയുടെ ആഷ്ലെ ഗാര്‍ഡ്നെര്‍ (3.2 കോടി, ഗുജറാത്ത് ജയന്റ്സ്), ഇംഗ്ലണ്ടിന്റെ നതാലി ഷിവെര് ബ്രുണ്ട് (3.2 കോടി, മുംബൈ ഇന്ത്യന്‍സ്), ദീപ്തി ശര്‍മ (2.6 കോടി, യുപി വാരിയേഴ്സ്), ജെമീമ റോഡ്രിഗസ് (2.2 കോടി ഡല്‍ഹി ക്യാപിറ്റല്‍സ്) എന്നിവരാണ് വിലയേറിയ താരങ്ങളില്‍ മന്ദാനയ്ക്കൊപ്പമുള്ളവര്.
ഓസ്ട്രേലിയയുടെ എല്ലിസെ പെറിയെ 1.7 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ ടീം സ്വന്തമാക്കി. ഇന്ത്യന്‍ മീഡിയം പേസര്‍ രേണുക സിങ്ങും (1.5), റിച്ച ഘോഷും (1.9) ബാംഗ്ലൂര്‍ ടീമിലാണ്. ഓസീസിന്റെ ബെത് മൂണിയെ രണ്ട് കോടിക്ക് ഗുജറാത്ത് നേടി. ഷഫാലി വര്‍മ ഇത്രതന്നെ തുകയ്ക്ക് ഡല്‍ഹിയിലെത്തി.
ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, യുപി വാരിയേഴ്സ് ടീമുകളായിരുന്നു ലേലത്തില്‍. മാര്‍ച്ച് ഏഴുമുതല്‍ 22 വരെയാണ് വനിതാ ഐപിഎല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: