Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചൈതന്യധന്യതയുടെ മഹച്ചരിതം

വായന

രാജേഷ് പട്ടിമറ്റം by രാജേഷ് പട്ടിമറ്റം
Feb 13, 2023, 06:45 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

സംഭവബഹുലവും പറഞ്ഞുതീര്‍ക്കാനാവാത്തതുമായ ഒരു ജീവിതകഥയുടെ ഉടമയാണ് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍. മന്നത്തിന്റെ അന്യാദൃശമായിരുന്ന വ്യക്തിത്വത്തെയും ജീവിതത്തെയും കുറിച്ച് പലരും എഴുതിയിട്ടുണ്ടെങ്കിലും അവരൊക്കെ അദ്ദേഹത്തെ കണ്ടത് അവരവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് മാത്രമായിരുന്നു. എന്നാല്‍ അതിനൊക്കെ ഉപരിയായിരുന്നു മന്നത്തിന്റെ വ്യക്തിത്വവും സംഭാവനകളുമെന്ന് ഗ്രന്ഥകാരന്‍ വിലയിരുത്തുന്നു.  

മന്നത്തിന്റെ ജീവിതം ഒരു കാലഘട്ടത്തിലെ മലയാള നാടിന്റെ ചരിത്രം തന്നെയാണ്. ഹരിജനോദ്ധാരണം, സാമൂഹ്യ പരിഷ്‌കരണം, സ്വാതന്ത്ര്യസമരം, പ്രാദേശിക രാഷ്‌ട്രീയം എന്നിവയില്‍ കേരളത്തില്‍ അരനൂറ്റാണ്ടില്‍ ഉണ്ടായ എല്ലാ മുന്നേറ്റങ്ങളുടെയും ചരിത്രമാണത്.  ഭൂതകാലത്തിന്റെ ആലസ്യത്തില്‍ മയങ്ങിക്കിടന്ന ഒരു വലിയ സമുദായം ആധുനികതയിലേക്ക് കുതിച്ചുയര്‍ന്നതിന്റെ ചരിത്രവുമാണ് മന്നത്തിന്റെ ജീവിതകഥ.  

ലാളിത്യവും ആത്മാര്‍ത്ഥത നിറഞ്ഞതുമായ പ്രഭാഷണചാതുരി, പരിമിതമെങ്കിലും പ്രൗഢമായ സാഹിത്യ സംഭാവനകള്‍, വിപ്ലവകാരി, കഠിനാധ്വാനി, ദുരിതപൂര്‍ണമായ ബാല്യ, യൗവന കാലങ്ങള്‍ എന്നിങ്ങനെ അദ്ദേഹത്തിന്റെ ജീവിതത്തെ അതിസൂക്ഷ്മമായി അനാവരണം ചെയ്യുകയാണ് ഗ്രന്ഥകാരനായ ഡോ. അനില്‍കുമാര്‍ വടവാതൂര്‍. ശതകോടികളുടെ സ്വത്ത് എന്‍എസ്എസ് എന്ന മഹാപ്രസ്ഥാനത്തിന് സമ്പാദിച്ചു നല്‍കി അനശ്വരതയിലേക്ക് മടങ്ങുമ്പോള്‍ മന്നത്തിന് സ്വന്തമായി ശേഷിച്ചിരുന്നത് ഒരു ഊന്നുവടിയും ചെരിപ്പും കണ്ണടയും പേനയും മാത്രമായിരുന്നു.  

കേരളത്തെ സംബന്ധിച്ചിടത്തോളം മന്നം മറ്റ് പലതുമായിരുന്നു. അനാചാരങ്ങളുടെ അന്ധകാരത്തില്‍ പൂണ്ടുകിടന്ന ഹിന്ദുജനതയെ അദ്ദേഹം തട്ടിയുണര്‍ത്തി. അയിത്തവും അനാചാരങ്ങളും കൊണ്ട് പൊറുതിമുട്ടിയ അധ:സ്ഥിതരെ കൈപിടിച്ചുയര്‍ത്തി. അനാചാരങ്ങള്‍ക്കെതിരായി നടന്ന വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളുടെ മുന്നണി പോരാളിയായി. ക്ഷേത്രപ്രവേശന വിളംബരത്തിന് തിരികൊളുത്തിയ സവര്‍ണ ജാഥയുടെ സര്‍വസൈന്യാധിപസ്ഥാനം വഹിച്ചു. ഹിന്ദു സമുദായങ്ങളുടെ ഒരുമയിലൂടെ മാത്രമേ ഭാരതത്തിന് പുരോഗതിയുണ്ടാവുകയുള്ളൂ എന്ന് ഉറച്ചു വിശ്വസിച്ച വ്യക്തിയായിരുന്നു മന്നത്തു പത്മനാഭന്‍.

അതേസമയം, മന്നം ഒരിക്കലും ഒരു സമുദായത്തിന് വേണ്ടി മാത്രമല്ല ജീവിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്. ”ഇന്ന് നായര്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും, പിന്നെ ഹിന്ദുക്കള്‍ക്ക് വേണ്ടി, പിന്നെ രാഷ്‌ട്രത്തിനും സര്‍വ്വ സമുദായങ്ങള്‍ക്കു വേണ്ടിയുമായിരിക്കും എന്റെ പ്രവര്‍ത്തിപഥ”മെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. തിരുവിതാംകൂറിലും തിരുക്കൊച്ചിയിലും ഐക്യകേരളത്തിലുമൊക്കെ ജനകീയ മന്ത്രിസഭകള്‍ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കു വഹിച്ച മന്നം അവ ജനഹിതത്തിനും സമുദായത്തിനും ഭീഷണിയാണെന്ന്  കണ്ടാല്‍ അതിനെതിരെ പ്രക്ഷോഭം നടത്തി മന്ത്രിസഭയെ പുറത്താക്കുന്നതിനും മടി കാണിച്ചിരുന്നില്ല.  

എത്രത്തോളം ആഴത്തില്‍ പഠിച്ചാലും മനസിലാക്കിയെടുക്കാനാവാത്ത ജീവിതമാണ് മന്നത്തിന്റേത്. അതേസമയം, ശരിയായ രീതിയില്‍ പഠിക്കുകയോ ചരിത്രത്തില്‍ അടയാളപ്പെടുത്തുകയോ ചെയ്യപ്പെടാത്ത മഹച്ചരിതവും. സംഭവങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രാധാന്യം നല്‍കി സമുദായാചാര്യന്‍ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ചൈതന്യധന്യമായ ബഹുമുഖ വ്യക്തിത്വം പരിചയപ്പെടുത്താനുള്ള അതിവിദഗ്ധമായ ശ്രമമാണ് ഈ ഗ്രന്ഥം.  

മന്നത്തിന്റെ വ്യക്തിത്വവും ലക്ഷ്യബോധവും അറിയാന്‍ സഹായിക്കുന്ന ഒട്ടേറെ ഉദ്ധരണികളും അത്യപൂര്‍വ ചിത്രങ്ങളും ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. പത്മഭൂഷണ്‍ നല്‍കി രാഷ്‌ട്രം ആദരിച്ച മന്നത്ത് പത്മനാഭന്റെ നിഷ്‌കാമവും ത്യാഗപൂര്‍ണവുമായ ജീവിതവും സഞ്ചാരപഥങ്ങളും ബഹുമുഖ വ്യക്തിത്വവും അനാവരണം ചെയ്യുകയാണ് ഈ കൃതിയില്‍. വളരെ സാധാരണക്കാരനായ, ചൈതന്യധന്യമായ ആ ബഹുമുഖ വ്യക്തിത്വത്തെ പരിചയപ്പെടുത്താനുള്ള ഏറ്റവും മികച്ച പരിശ്രമമാണ് മന്നത്ത് പത്മനാഭന്‍ എന്നുതന്നെ പേരിട്ടിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത.

Tags: പുസ്തകംreview
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിഭാഷക (ഭേദഗതി) ബില്‍ പുനപരിശോധിക്കാമെന്ന് നിയമമന്ത്രാലയം, പ്രതിഷേധം അവസാനിപ്പിക്കാന്‍ ബിസിഐ

Education

നാലുവര്‍ഷ ബിരുദ സിലബസ് അവലോകനം ചെയ്യും, നിര്‍ദ്ദേശങ്ങള്‍ക്കായി പോര്‍ട്ടല്‍ തുടങ്ങും

India

ജമ്മു കാശ്മീരിന് പ്രത്യേകപദവി റദ്ദാക്കിയ വിധി: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

Kerala

ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ച് സര്‍ക്കാര്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

മഥുരയിൽ 100 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ : നാടുകടത്തുമെന്ന് പൊലീസ്

തിരുവനന്തപുരത്ത് ബസ് കണ്ടക്ടറെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു; പ്രതി ബാബുരാജിനെ അറസ്റ്റ് ചെയ്ത് പോലീസ്

സർക്കാരിന്റെ പ്രവർത്തനം സത്യസന്ധമല്ല : തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ഇഷ്ടപ്പെടാതെ ജയറാം രമേശ്

ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം നൽകിയെന്ന് മൈക്രോസോഫ്റ്റ്: ബന്ദികളെ രക്ഷപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകരമായി

നെതന്യാഹുവിനെ വിമാനത്താവളത്തില്‍ വച്ച് കൊല്ലാൻ ലക്ഷ്യമിട്ടു; അന്ന് വെറുതെ വിട്ടതാണ് ; വകവരുത്തുമെന്ന് ഹൂതികള്‍

ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാസ്റ്ററെ കാണാന്‍ നിയന്ത്രണരേഖ കടന്നു; യുവതി പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയില്‍

ദൽഹി നിവാസികൾക്ക് സന്തോഷവാർത്ത, അടുത്ത രണ്ട് മാസത്തിനുള്ളിൽ 500 ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങും

കേദാർനാഥിൽ എയർ ആംബുലൻസ് തകർന്നു വീണു : അപകടത്തിൽപ്പെട്ടത് ഋഷികേശ് എയിംസിലെ ഹെലികോപ്റ്റർ 

പാക് ഭീകരതയ്‌ക്കെതിരെ സർവകക്ഷിസംഘം; പ്രതിനിധികളുടെ പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies