ന്യൂദല്‍ഹി: ലോകത്തിന് മനസ്സിലാകുന്ന ഭാഷയില്‍ യോഗയും ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ പരമ്പരാഗത രൂപങ്ങളും ജനകീയമാക്കുകയാണ് മുന്നോട്ടുള്ള വഴിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
മള്‍ട്ടി ഡിസിപ്ലിനറി ഗവേഷണത്തിലൂടെ യോഗയെ ജനകീയമാക്കേണ്ടതിന്റെ ആവശ്യകത നരേന്ദ്ര മോദി ആവര്‍ത്തിച്ചു.
ഒരു പൗരന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
‘. ലോകത്തിന് മനസ്സിലാകുന്ന ഭാഷയില്‍ യോഗയും ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ പരമ്പരാഗത രൂപങ്ങളും ജനകീയമാക്കുക എന്നതാണ് മുന്നിലുള്ള വഴി. നമ്മുടെ ജനങ്ങള്ക്കിക്കിടയിലും ഇതിനെ കുറിച്ച് കൂടുതല്‍ അവബോധം കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: