ന്യൂദല്‍ഹി : രാജ്യത്ത് 13 ഇടങ്ങളില്‍ ഗവര്‍ണര്‍ക്ക് മാറ്റം. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അബ്ദുള്‍ നസീര്‍, മുന്‍ കോയമ്പത്തൂര്‍ എംപി സി.പി. രാധാകൃഷ്ണന് എന്നിവര്‍ അടക്കം ആറ് പുതിയ ഗവര്‍ണര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. ജസ്റ്റിസ് അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായാണ് നിയമിച്ചിരിക്കുന്നത്.
ആരിഫ് മുഹമ്മദ് ഖാന് പുറമെ മുസ്ലിം സമുദായത്തില്‍ നിന്ന് രണ്ടാമത്തെ ഗവര്ണറാവുകയാണ് ജസ്റ്റിസ് അബ്ദുള്‍ നസീര്‍. അയോധ്യ കേസ് പരിഗണിച്ച ബെഞ്ചില്‍ അംഗമായിരുന്നു അദ്ദേഹം. മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി. സദാശിവം ഇതിനു മുമ്പ് കേരളത്തിന്റെ ഗവര്‍ണറായി നിയമിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് അബ്ദുള്‍ നസീര്‍ വിരമിച്ചത്. വടക്കന്‍ മേഖല ആര്‍മി കമാന്ററായിരുന്ന കൈവല്യ ത്രിവിക്രം പര്‍നായിക്കിനെ അരുണാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു.
ലക്ഷ്മണ് പ്രസാദ് ആചാര്യ സിക്കിം ഗവര്‍ണറാകും. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബെയ്സ് മഹാരാഷ്ട്ര ഗവര്‍ണര്‍ ആകും. നിലവിലെ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന രാധാകൃഷ്ണ മാത്തൂറിന്റെയും രാജി സ്വീകരിച്ചു. രമേശ് ബെയ്സിനെ മഹാരാഷ്ട്ര ഗവര്‍ണര്‍ ആയി നിയമിച്ചതോടെ സി.പി. രാധാകൃഷ്ണനെ ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിച്ചത്. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ കോയമ്പത്തൂര്‍ എംപിയാണ് സി.പി. രാധാകൃഷ്ണന്.
ശിവപ്രസാദ് ശുക്ല ഹിമാചല്‍ പ്രദേശ് ഗവര്‍ണറാകും. ഗുലാബ് ചന്ദ് കഠാരിയ അസ്സം ഗവര്‍ണറാകും. ആന്ധ്രാപ്രദേശ് ഗവര്‍ണറായിരുന്ന ബിസ്വ ഭൂഷണ് ഹരിചന്ദന് ചത്തീസ്ഗഡ് ഗവര്‍ണറാകും. ചത്തീസ്ഗഡ് ഗവര്‍ണര്‍ അനുസ്യൂയ ഉയ്കിയെ മണിപ്പൂരിലേക്ക് മാറ്റി. മണിപ്പൂര്‍ ഗവര്‍ണര്‍ ലാ ഗണേശന് നാഗലാന്‍ഡിലേക്ക് മാറി. ബിഹാര്‍ ഗവര്‍ണര്‍ ഫഗു ചൗഹാനെ മേഘാലയ ഗവര്‍ണറായി നിയമിച്ചു. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാദ് അര്‍ലേക്കര്‍ ബിഹാര്‍ ഗവര്‍ണറാകും. അരുണാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന ബ്രിഗേഡിയര്‍ ബി.ഡി മിശ്രയാണ് ലഡാക്കിന്റെ ലഫ്റ്റ്.
മുന്‍ കോയമ്പത്തൂര്‍ എംപി സി.പി. രാധാകൃഷ്ണനെ ഝാര്‍ഖണ്ഡ് ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബയാസിനെ മഹാരാഷ്ട്ര ഗവര്‍ണറായും നിയോഗിച്ചു. ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് രമേശ് ബയാസിനെ മഹരാഷ്ട്ര ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: