പത്തനംതിട്ട : കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ തിരിച്ചെത്തി. യാത്ര സംസ്ഥാനത്ത് ഏറെ വിവാദമായ സാഹചര്യത്തില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ജീവനക്കാര്‍ തിരിച്ചെത്തിയത്. ഇവര്‍ അവരവരുടെ വീടുകളിലേക്ക് നേരിട്ട് മടങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
യാത്ര വിവാദമായതിനാല്‍ ജീവനക്കാര്‍ താലൂക്ക് ഓഫീസ് പരിസരത്തായി വെച്ചിരുന്ന വാഹനങ്ങള്‍ എടുക്കാതെ വീട്ടിലേക്ക് മടങ്ങിയതാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യാത്ര സ്പോണ്‍സര്‍ ചെയ്തതല്ലെന്ന് ജീവനക്കാര്‍ വിനോദയാത്ര പോയ ബസിന്റെ മാനേജര്‍ ശ്യാം പറഞ്ഞു. താലൂക്ക് ഓഫീസിലെ ജീവനക്കാരനായ ഗിരീഷ് എന്നയാളാണ് വാഹനം ബുക്ക് ചെയ്തത്.
പത്തനംതിട്ടയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ള ട്രാവല്‍സ് കമ്പനിയാണ് തങ്ങളുടേത്. യാത്രകള്‍ക്ക് വണ്ടിവിളിക്കുമ്പോള്‍ ആരാണ് എന്താണ് എന്ന് നോക്കേണ്ടകാര്യമില്ല. കോന്നിയില്‍ നിന്ന് മൂന്നാറിലേക്ക് യാത്രയുണ്ടെന്ന് അറിയച്ചത് പ്രകാരം ഒഴിവുള്ള വാഹനം നല്‍കുകയായിരുന്നു. ഇതില്‍ സ്പോര്‍ണസര്‍ഷിപ്പിന്റെ യാതൊരു പ്രശ്നവുമില്ല. ഏത് പരിപാടിക്കും ആര് വിളിച്ചാലും തങ്ങള്‍ വാഹനം കൊടുക്കുന്നുണ്ടെന്ന് മാനേജര്‍ പറഞ്ഞു.
കമ്പനിയുടെ ഉടമയ്‌ക്ക് മറ്റ് ബിസിനുകള്‍ ഉണ്ടാവും. സൗജന്യമായി ആരെങ്കിലും വണ്ടി ഓടിക്കുമോ. എംഎല്‍എയുമായി തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല. ആരെങ്കിലും പറഞ്ഞതിന്റെ പ്രകാരം അദ്ദേഹം പറഞ്ഞതായിരിക്കാം. താലൂക്ക് ഓഫീസില്‍ നിന്നാണ് ഓട്ടമെന്ന് ഡ്രൈവര്‍ എന്നോട് പറഞ്ഞിരുന്നില്ല. വാര്‍ത്ത വന്നതിന് പിന്നാലെ അന്വേഷിച്ചപ്പോഴാണ് താലൂക്കില്‍ നിന്നാണ് യാത്ര പോയതെന്ന് അറിഞ്ഞത്. 35,000 രൂപയും തൊഴിലാളികള്‍ക്കുള്ള ബത്തയുമായിരുന്നു വാടക. ക്വാറിക്ക് 2024 വരെ ലൈസന്‍സ് ഉണ്ട്. ഈ അടുത്തകാലത്തൊന്നും അതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടന്നിട്ടില്ല. ബസ് വ്യവസായത്തെ അതുമായി കൂട്ടിക്കെട്ടേണ്ട യാതൊരു ആവശ്യവുമില്ലെന്നും മാനേജര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: