തിരുവനന്തപുരം : കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഏടാട്ട് ചീരാക്കല്‍ പുത്തൂര്‍ ഹൗസില്‍ മനോജ് (46) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നതായി പോലീസ് പറഞ്ഞു.
ശനിയാഴ്ച അര്‍ധരാത്രിയില്‍ തമ്പാനൂര്‍ സ്റ്റേഷന് പരിസരത്തു നിന്നാണ് മനോജ് പോലീസ് പിടിയിലായത്. ദീര്‍ഘകാലമായി മാനസിക വൈകല്യമുള്ള ഇയാള്‍ 10 വര്‍ഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലും താമസിച്ചിട്ടുണ്ട്. ആനന്ദ ഭവന് ഹോട്ടലില്‍ സ്റ്റാഫായി മുമ്പ് ജോലി ചെയ്തിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കേന്ദ്രമന്ത്രി വി. മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകരുകയും കാര്‍പോര്‍ച്ചില്‍ രക്ത കറയും കണ്ടെത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: