തിരുവനന്തപുരം:കേരളം ജീവിക്കാൻ കൊള്ളാത്ത നാടാണെന്നും യുവാക്കൾ പുറത്തേക്ക് പോവുകയാണെന്നും ഉള്ള പ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി.. കേരളം വ്യവസായത്തിന് അനുകൂലമല്ലെന്നും പ്രചരിപ്പിക്കുന്നു. പലമേഖലകളിലും സംസ്ഥാനം മികച്ച നിലയിലാണെന്നും വ്യാജ പ്രചരണങ്ങൾ പ്രതിരോധിക്കാൻ കേരളത്തിന്റെ നേട്ടങ്ങൾ എല്ലായിടത്തേക്കും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫഷണൽ കോഴ്സുകള്‍ പഠിക്കാൻ കേരളത്തില്‍ നിന്ന് വിദ്യാർഥികൾ പുറത്തുപോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും, നൈപുണ്യവും നേടാൻ കഴിയുന്നു എന്നതാണ് ഇതിന് കാരണം. ഇവിടെയും ആ സാഹചര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.- അദ്ദേഹം പറഞ്ഞു.
കേരളം വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. കേരളം ജീവിക്കാൻ കൊള്ളാത്തനാട്, യുവാക്കൾ ഇവിടം വിടണം എന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത് സർക്കാർ കാണാതെ പോകുന്നില്ല. യുവാക്കൾ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: