യുഎന്‍:അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഇന്ത്യന്‍ എംബസികള്‍ ആക്രമിക്കാന്‍ ഐഎസ് പദ്ധതിയിട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് ആന്റ് ലെവന്റ്- ഖൊറാസന്‍ (ഐഎസ്ഐഎല്‍-കെ) ആണ് ഇന്ത്യന്‍ എംബസിയില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ടത്. ഇന്ത്യന്‍ എംബസി ആക്രമിച്ചാല്‍ അതില്‍ താലിബാന് പങ്കുണ്ടെന്ന് വിശ്വസിക്കുക വഴി ഇന്ത്യയും താലിബാനും തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി തകര്‍ക്കുക എന്നതായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് ആന്റ് ലെവന്റ്- ഖൊറാസന്‍ (ഐഎസ്ഐഎല്‍-കെ) ലക്ഷ്യമിട്ടത്. .
ഇന്ത്യയ്ക്ക് പുറമെ ഇറാന്, ചൈന എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികളും ആക്രമിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. ഇതുവഴി താലിബാനും ഇന്ത്യ, ചൈന, ഇറാന് ഉള്‍പ്പെടെയുള്ള മധ്യ-തെക്കന്‍ ഏഷ്യയിലെ രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കുകയായിരുന്നു ഐഎസ്ഐഎല്‍-കെയുടെ ലക്ഷ്യം.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. യുഎന്‍ ഭീകരവാദ ഓഫീസിന്റെ അണ്ടര്‍ സെക്രട്ടറി ജനറല്‍ വ്ളാഡിമിര്‍ വൊറൊന്‍കോവ് ആണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ‘അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന ഭീഷണി ‘ എന്ന വിഷയത്തിലാണ് യോഗം നടന്നത്.താലിബാനും ഇന്ത്യയും തമ്മിലുള്ള ബന്ധം തകര്‍ക്കുകയായിരുന്നു ഐഎസ്ഐഎല്‍-കെ ലക്ഷ്യം. കഴിഞ്ഞ സെപ്റ്റംബറില്‍ കാബൂളിലെ റഷ്യന്‍ എംബസിക്കു നേരെ നടന്ന ആക്രമണവും ഇതിന്റെ ഫലമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: