ന്യൂഡൽഹി: വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തി കാന്താര സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇപ്പോള്‍ കാന്താര ഒടിടി പ്ലാറ്റ് ഫോമിലാണ് കൂടുതലായി പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ ഗാനം കൂടാതയാണ് ഇപ്പോള്‍ പ്രദര്‍ശനം. ഹൈക്കോടതി വിധി അനുസരിച്ചായിരുന്നു അത്. എന്നാല്‍ സുപ്രീംകോടതി ഈ സ്റ്റേ നീക്കിയതോടെ വരാഹരൂപം ഗാനം കാന്താരയില്‍ തിരിച്ചെത്തു.
എന്നാൽ പകർപ്പവാകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസിൽ പ്രതികളായ കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് എതിരായ അന്വേഷണം തുടരുംയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിജയ് കിർഗന്ദൂരും സംവിധായകൻ ഋഷഭ് ഷെട്ടിയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഫെബ്രുവരി 12,13 തീയതികളിൽ ഹാജരാവുന്നെങ്കില്‍ അവരെ അറസ്റ്റ് ചെയ്ത് ഉടൻ ജാമ്യത്തിൽ വിടണമെന്നും സുപ്രീം കോടതി നിർദേശിച്ചു. പകർപ്പവകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസിൽ വാദം കേട്ട ഹൈക്കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതേ വിധിയില്‍ വരാഹരൂപം എന്ന പാട്ടുൾപ്പെടുത്തിയുള്ള സിനിമയുടെ പ്രദർശനം ഹൈക്കോടതി തടയുകയും ചെയ്തു. ഇതിനെതിരെ കാന്താര ടീം നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.
തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകർപ്പാണ് ‘വരാഹരൂപം’ എന്ന ഗാനം എന്ന പരാതിയിൽ കോഴിക്കോട് ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: