ന്യൂദല്‍ഹി :ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 100ാം വാര്‍ഷികമായ 2047ല്‍ വീണ്ടും ഇന്ത്യയെ വിഭജിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. മുസ്ലിങ്ങള്‍ ഇവിടെ അരക്ഷിതരാണെന്ന ഭീതി പരത്തി പരമാവധി ന്യൂനപക്ഷത്തെ മതമൗലികവാദികളാക്കുക വഴി കലാപത്തിനൊരുക്കുകയാണ് ചെയ്യുന്നത്.
ഹാര്വാഡിലുള്പ്പെടെ ഇടത് ചിന്തകര്‍ ഇസ്ലാമിസ്റ്റുകളെ സംരക്ഷിക്കുകയും ഹിന്ദുസമുദായത്തില്‍പ്പെട്ടവരെ ഭീകരവല്കരിക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രഭാഷണങ്ങളാണ നടത്തുന്നത്. ഇതിലും 2047 ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാവുമെന്ന് പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടിന് ഇത്തരമൊരു അജണ്ട ഉള്ളതായി എന്‍ഐഎ ഈയിടെ കണ്ടെത്തിയിരുന്നു. വിഷന്‍ 2047 എന്ന പദ്ധതി പ്രകാരം 2047ല്‍ ഇന്ത്യയില്‍ വീണ്ടും വിഭജനം സാധ്യമാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീക്കുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. മുസ്ലിങ്ങളെ മൗലികവദാകിളാക്കുന്നതിന് പുറമെ ദളിത് ഹിന്ദുസമുദായത്തെ -മുസ്ലിം പക്ഷവുമായി കൂട്ടിയിണക്കുകയും ലക്ഷ്യമാണ്.
മഹാരാഷ്ട്രയില്‍ നിന്നും ഭീകരവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത മസര്‍ ഖാന്, സാദിഖ് ഷെയ്ഖ്, മുഹമ്മദ് ഇഖ്ബാല്‍ ഖാന്, മോമിന് മിസ്ട്രി, ആസിഫ് ഹുസൈന് എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ 2047ലെ പദ്ധതി വെളിവാക്കിയിരുന്നു.
ഹാര്‍വാഡില്‍ ഈയിടെ നടന്ന പരിപാടിയില്‍ ജാതിയുടെ പേരില്‍ ഇന്ത്യ വിചാരണചെയ്യപ്പെടുകയായിരുന്നുവെന്ന് രാജീവ് മല്‍ഹോത്ര എന്ന എഴുത്തുകാരന് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നുള്ളവരാണ് ഈ പരിപാടി സ്പോണ്സര് ചെയ്തത്. ജാതി സെന്‍സസ് നടത്തുന്ന ബീഹാില്‍ ഈ അജണ്ടയാണ് ലാലുപ്രസാദ് യാദവിന്റെ മകന് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതുവഴി ഹിന്ദു സമുദായത്തെ വിഭജിക്കുകയാണ് പദ്ധതി. ഈ ജാതിക്കളി ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും നടപ്പിലാക്കാന്‍ ഇടത് ബുദ്ധിജീവികളും ഇസ്ലാമിസ്റ്റുകളും ആകംകൂട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: