ഏറെക്കാലത്തിന് ശേഷം കേരളത്തിലെ തിയറ്ററുകളില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പോരിന് വേദിയായി. ഒരേ സമയം മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറും മോഹന്‍ലാലിന്റെ സ്ഫടികവും ഏറ്റുമുട്ടുന്നതോടെയാണ് ആരാധകര്‍ കൊമ്പുകോര്‍ക്കുന്നത്.
ഭദ്രന് എന്ന സംവിധായകന് തന്റെ സ്ഫടികം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ സാധ്യത പുതിയ ടെക്നോളജിയുടെ സഹായത്തോടെ കൊയ്യാന്‍ നടത്തുന്ന ശ്രമം വിജയം കാണുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്ഫടികം തിയേറ്ററുകളില്‍ റീ റിലീസ് ചെയ്യുന്നത്. 1995ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ 4കെ പതിപ്പാണ് കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്ക് എത്തിയത്. ലോകമാകമാനം അഞ്ഞൂറ് സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
.ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി സൂപ്പര്‍താരപരിവേഷമുള്ള പൊലീസ് വേഷത്തില്‍ എത്തുകയാണ് ക്രിസ്റ്റഫറില്‍. ഒരു പൊലീസ് ഓഫീസറുടെ ജീവിത കഥ തന്നെയാണ് ഈ സിനിമയ്ക്ക് പിന്നിലെന്ന് പറയുന്നു. ജീവിതഗന്ധിയായ കഥയും താരപരിവേഷവും കലര്‍ത്തിയുള്ള ഒരു ബ്ലോക് ബസ്റ്ററിനാണ് ബി. ഉണ്ണികൃഷ്ണന് എന്ന സംവിധായകന് ശ്രമിക്കുന്നത്.
ഒരു കോടിയില്‍ അധികം ആദ്യദിനം നേടിയെന്ന് ഇരു ചിത്രങ്ങളെക്കുറിച്ചുമുള്ള ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവരുന്നുണ്ട്. ഇതിന്റെ യഥാര്‍ഥ വസ്തുത കണ്ടെത്താന്‍ ഇനിയും കാത്തിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: