കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പേരൂര്‍ പട്ടേശ്വരര്‍ ക്ഷേത്രത്തിലെ ആനയായ കല്യാണിയ്ക്ക് കുളിക്കാനായി 50 ലക്ഷം രൂപയുടെ ആഡംബര നീന്തല്‍ ക്കുളം സൃഷ്ടിച്ച് ക്ഷേത്രം അധികാരികള്‍. അഞ്ചര ഏക്കര്‍ ഭൂമിയിലാണ് ഈ വിശാലമായ ആഡംബരസ്വിമ്മിംഗ് പൂള് നിര്‍മ്മിച്ചിരിക്കുന്നത്.
ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച 50 ലക്ഷത്തിന്റെ നീന്തല്‍ക്കുളത്തില്‍ കല്യാണിയുടെ നീരാട്ട്:
പുതുതായി നിര്‍മ്മിച്ച പൂളില്‍ നീന്തിത്തുടിയ്ക്കുന്ന കല്യാണി ആനയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നാട്ടില്‍ വളര്‍ത്തുന്ന ആനകളെ ചുട്ടുപൊള്ളുന്ന റോഡിലൂടെ കിലോമീറ്ററുകള്‍ നടത്തിക്കുന്നതിനും തടി വലിപ്പിക്കുന്നതിനും കുടുസ്സുലോറികളില് യാത്ര ചെയ്യി്പിക്കുന്നതിനും ഇടയില്‍ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്.
1996ലാണ് കല്യാണിയെ പേരൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്.ഭഗന് രവി എന്നയാളാണ് കല്യാണിയെ സംരക്ഷിക്കുന്നതും പരിപാലിക്കുന്നതും.
നീന്തല്‍ക്കുളത്തിലേക്ക് സുഖമായി ഇറങ്ങുന്നതിന് 300 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമുള്ള റാമ്പും നിര്‍മ്മിച്ചിട്ടുണ്ട്. ഷവറും കുടയുടെ തണലും അടക്കമുള്ള സൗകര്യങ്ങള്‍ കല്യാണിക്കായി കുളത്തില്‍ ഒരുക്കിയിട്ടുണ്ട്. മൂന്നു മണിക്കൂറോളം നീണ്ട കുളിക്ക് ശേഷം പത്ത് കിലോമീറ്റര്‍ കല്യാണിയെ നടത്തണം എന്ന ലക്ഷ്യത്തോടെയാണ് കുളവും സമീപത്തായി വാക്ക് വേയും തയ്യാറാക്കിയിട്ടുള്ളത്.
ക്ഷേത്രത്തിലെത്തുന്ന വലുപ്പ ചെറുപ്പമില്ലാത്ത ഭക്തരുടെ എല്ലാം തന്നെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് 32കാരിയായ കല്യാണി.2000 വര്‍ഷത്തോളം പഴക്കമുള്ളതാണ് കോയമ്പത്തൂരിലെ പേരൂര്‍ ക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: