ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എല്‍വി-ഡി 2) വിക്ഷേപണം നാളെ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ പ്രൈമറി ലോഞ്ച് സൈറ്റില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 9.18ന് എസ്എസ്എല്‍വി-ഡി 2 വിക്ഷേപിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു.
വിക്ഷേപിച്ച് 15 മിനിട്ടിനുള്ളില്‍ ഭൗമോപരിതലത്തില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ മൂന്ന് ഉപഗ്രഹങ്ങളെയും എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഐഎസ്ആര്‍ഒയുടെ ഇഒഎസ്-07, അമേരിക്ക ആസ്ഥാനമായ കമ്പനിയുടെ ആന്താരിസിന്റെ ജാനസ്-1, ചെന്നൈയിലെ സ്പേസ് കിഡ്സിന്റെ ആസാദിസാറ്റ്-1 ഉപഗ്രഹങ്ങളെയാണ് എസ്എസ്എല്‍വി ലക്ഷ്യസ്ഥാനത്തെത്തിക്കുക. ഇതില്‍ ആസാദി സാറ്റ് സ്പേസ് കിഡ്സ് ഇന്ത്യയുടെ മേല്‍ നോട്ടത്തില്‍ രാജ്യത്തെ 750 പെണ്‍കുട്ടികള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ്.
ഭൂമിയോട് ഏറ്റവുമടുത്ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളെ എത്തിക്കുന്നതിനായി ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനമാണ് എസ്എസ്എല്‍വി. ആദ്യ വിക്ഷേപണം പരാജയമായിരുന്നു. കഴിഞ്ഞ ആഗസ്തിലായിരുന്നു ഇതിന്റെ വിക്ഷേപണം. തുടര്‍ന്ന് തകരാറുകള്‍ പരിഹരിച്ചാണ് എസ്എസ്എല്‍വി-ഡി 2 വിക്ഷേപണത്തിനൊരുങ്ങുന്നത്. 34 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വ്യാസവും 120 ടണ്‍ ഭാരവുമാണ് ഇതിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: