കൊച്ചി : ആറ് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ സ്വമേധയാ നല്‍കിയതാണ്. സാമ്പത്തിക ഇടപാടുകളൊന്നും അതിനു പിന്നില്‍ ഇല്ലെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് പ്രതികരിച്ചു. കുട്ടിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാനുള്ള നീക്കം വിവാദമായതിന് പിന്നാലെയാണ് പിതാവ് പ്രതികരണവുമായി എത്തിയത്.
തൃപ്പുണിത്തുറയിലെ ദമ്പതികള്‍ക്ക് സ്വമേധയാ കൈമാറിയതാണ്. സാമ്പത്തിക ഇടപാടുകളൊന്നുമുണ്ടായിട്ടില്ല. കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നു. പങ്കാളിയെ താന്‍ വിവാഹം കഴിച്ചിരുന്നുമില്ല. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാനായിരുന്നു ആദ്യ തീരുമാനിച്ചതെന്നും പിതാവ് വെളിപ്പെടുത്തി.
മാനുഷിക പരിഗണനയിലാണ് കുഞ്ഞുങ്ങളില്ലാത്ത അനൂപിന് കുട്ടിയെ കൈമാറിയത്. മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥന് അനില്‍കുമാറിനെ നേരത്തെ പരിചയമില്ല. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ സംസ്ഥാനത്തു തന്നെയുണ്ട്. കുഞ്ഞിനെ ഏറ്റെടുക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും പിതാവ് പറഞ്ഞു.
കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനുള്ള നീക്കമാണ് വിവാദമായത്. അതിനിടെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കി. കുട്ടിയുടെ അമ്മ അവിവാഹിതയും അച്ഛന് മറ്റൊരു കുടുംബവുമുണ്ടായിരുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളായി തങ്ങള്‍ക്ക് കുട്ടികളില്ല. ഇതേത്തുടര്‍ന്നാണ് ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നുമാണ് ദമ്പതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്.
കുട്ടി തങ്ങളുടേതായി മാറണമെന്ന ആഗ്രഹത്താലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് വിളിപ്പിച്ചാല്‍ ഹാജരാകാന്‍ തയ്യാറാണെന്നും ഇരുവരും നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇടനിലക്കാരന് വഴിയാണ് ദമ്പതികള്‍ക്ക് കുട്ടിയെ ലഭിച്ചത്. നിലവില്‍ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: