നാഗ്പൂര്‍: ടെസ്റ്റ് ക്രിക്കറ്റലേയക്ക് തിരിച്ചുവരവ് അഞ്ച് വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജ ആഘോഷമാക്കി. മറ്റ് ബൗളര്‍മാരും മികവോടെ പന്തെറിഞ്ഞപ്പോള്‍
ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ 177 റണ്‍സിന് പുറത്താക്കി ഇന്ത്യ മേല്‍കൈ നേടി. ആര്‍.അശ്വിന്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഒരോ വിക്കറ്റു വീതം പിഴുതു. ആസ്ട്രലിയയുടെ ആര്‍ക്കും അര്‍ധശതകം പോലും നേടാനായില്ല.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് രണ്ട് റണ്‍സെടുക്കുന്നതിനിടെതന്നെ ് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. ്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഒരു റണ്ണെടുത്ത ഉസ്മാന്‍ ഖവാജ എല്‍ബിഡബ്ല്യു. മുഹമ്മദ് സിറാജിനാണു വിക്കറ്റ്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ മുഹമ്മദ് ഷമി ബോള്‍ഡാക്കി.
തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌നും സ്റ്റീവ് സ്മിത്തും ഒരുമിച്ചതോടെ ഓസീസ് സ്‌കോര്‍ ഉയര്‍ന്നു.
ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 76 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. വീണ്ടും കളി ആരംഭിച്ചതിനു പിന്നാലെ 49 റണ്‍സെടുത്ത ലബുഷെയ്‌നെ രവീന്ദ്ര ജഡേജ വിക്കറ്റ് കീപ്പര്‍ ഭരതിന്റെ കൈകളിലെത്തിച്ചു. . മാറ്റ് റെന്‍ഷോയെ ആദ്യ പന്തില്‍ തന്നെ പുറത്താക്കി ജഡേജ വിക്കറ്റ് നേട്ടം രണ്ടാക്കി. ജഡേജയ്‌ക്കു മുന്നില്‍ അടിപതറി് സ്റ്റീവ് സ്മിത്തും(37) മടങ്ങി. അലെക്‌സ് കാരിയേ(36)യും പാറ്റ് കമ്മിന്‍സിനേ(96)യും അശ്വിന്‍ പുറത്താക്കിയതൊടെ ആസ്‌ട്രേലിയ 200 കടക്കില്ലന്ന് ഉറപ്പായി. ടോഡ് മര്‍ഫിയെ (0)വിക്കറ്റിനു മുന്നില്‍ കുടുക്കി ജഡേജ 5വിക്കറ്റ് എന്ന നേട്ടം കൈവരിച്ചു. സ്‌കോട്ട് ബോളണ്ടിന്റെ (1) വിക്കറ്റ് അശ്വിന്‍ പിഴുതതോടെ ആസ്‌ട്രേലിയയയുടെ ഇന്നിംഗ്‌സ് 177 ല്‍ അവസാനിച്ചു.
മറുപടി ബാറ്റിങ്ങിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ 24 ഓവറുകളിൽ 77 റണ്ണുകൾ നേടിയിട്ടുണ്ട്. പത്ത് ബൗണ്ടറികളോടെ 69 പന്തുകളിൽ 56 റണ്ണുകൾ രോഹിത് ശർമയുടെ മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം. 71 പന്തുകളിൽ നിന്ന് 20 റണ്ണുകൾ എടുത്ത കെഎൽ രാഹുൽ മർഫിയുടെ പന്തിൽ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: