തിരുവനന്തപുരം : അഞ്ചു വര്‍ഷത്തിലേറെയായി സംസ്ഥാനത്തെ റവന്യൂ കുടിശ്ശിക പിരിച്ചെടുത്തിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്. 7,100.32 കോടി രൂപയാണ് റവന്യൂ ഇനത്തില്‍ മാത്രം ലഭിക്കാനുള്ളത്. കുടിശ്ശിക പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റവന്യൂ ഇനത്തില്‍ ലഭിക്കാനുള്ള 7,100.32 കോടിയില്‍ 1952 മുതലുള്ള എക്സൈസ് വകുപ്പിന്റെ കുടിശ്ശികയും ഉള്‍പ്പെടുന്നു. 2019- 2021 കാലയളവിലെ റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. മൊത്തം കുടിശിക തുകയായ 21797.86 കോടി സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 22.33 ശതമാനമാണ്. ആകെ കുടിശികയില്‍ 6422.49 കോടി സര്‍ക്കാരില്‍നിന്നും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും പിരിച്ചെടുക്കാന്‍ ബാക്കി നില്‍ക്കുന്നതാണ്.
റവന്യൂ വകുപ്പിന് കുടിശിക കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കുടിശിക പിരിച്ചെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമിക്കുന്നില്ല. എഴുതി തള്ളുന്നതിനായി സര്‍ക്കാരിലേക്ക് അയച്ച 1,905 കോടിയുടെ കേസിലും തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. വിവിധ വകുപ്പുകളിലായി ബാക്കി നില്ക്കുന്ന കുടിശ്ശികകളുടെ ഡേറ്റ ബാങ്ക് തയ്യാറാക്കി ഇവ തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: