തുര്‍ക്കി :ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ കൈത്താങ്ങ് തുടരുന്നു. ഓപ്പറേഷന് ദോസ്തിന്റെ ഭാഗമായി വ്യോമസേനയുടെ 7 വിമാനങ്ങള്‍ ദുരന്തബാധിത മേഖലകളിലേക്ക് എത്തിു. 150 ലധികം രക്ഷാപ്രവര്‍ത്തകരും നൂറില്‍ അധികം ആരോഗ്യ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. തുര്‍ക്കി ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതല്‍ സംഘങ്ങളെ അയക്കാന്‍ തയ്യാറാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ദുരന്തബാധിത മേഖലയില്‍ കുടുങ്ങിയ 10 ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. കാണാതായ ബംഗളൂരു സ്വദേശിയുടെ കുടുംബവുമായി വിദേശകാര്യമന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ഭൂകമ്പം മരണം വിതച്ച തുര്‍ക്കിയില്‍ നിന്ന്, പുറത്തുവരുന്ന പല ദൃശ്യങ്ങളും ഏറെ വേദനിപ്പിക്കുന്നവയാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിരവധി പേരെ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെടുത്താനാകുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും പ്രതീക്ഷ കൈവിടാതെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടന്നത് 62 മണിക്കൂറിലേറെ . പലരുടേയും പുറത്തേക്ക് വലിയ കോണ്‍ക്രീറ്റ് പാളികള്‍ വീണു . കെട്ടിടങ്ങള്‍ വന്‍ ശബ്ദത്തോടെ വീണപ്പോള്‍ അതിനിടയില്‍ കുടുങ്ങിയവരും പതിനായിരത്തിലേറെ.മനുഷ്യര്‍ മാത്രമല്ല മിണ്ടാപ്രാണികളും ദുരന്തത്തിന്റെ ഭാരം പേറുന്നു.
ഗുരുതരമായി പരിക്കേറ്റ് ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ കഴിയുന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു . പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ അടയുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്ന് സഹായത്തിനായുള്ള നിലവിളികള്‍ ഉയരുന്നുണ്ടെങ്കിലും രക്ഷിക്കാനുള്ള ഉപകരണങ്ങളുടെ കുറവും ഉണ്ട്.
മൃതദേഹങ്ങള്‍ മൂടാനുള്ള ബാഗുകളുടെ ദൗര്‍ലഭ്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: