തിരുവനന്തപുരം: പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞുവെന്ന പേരില്‍ വ്യാജവാര്‍ത്ത പ്രചരിക്കുകയാണ്. കേന്ദ്ര മൃഗക്ഷേമബോര്‍ഡ് ഫിബ്രവരി 14ന് പശുക്കളെ ആലിംഗനം ചെയ്ത് ആഘോഷിക്കാന്‍ ഇറക്കിയ ഒരു വാര്‍ത്താക്കുറിപ്പിനെയാണ് വളച്ചൊടിച്ച് പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു എന്ന പേരില്‍ പ്രചിരിക്കുന്നത്.
കേന്ദ്ര മൃഗക്ഷേമബോര്‍ഡിന്റെ വാര്‍ത്താക്കുറിപ്പ്:
ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങളും ഇതിനെ വെണ്ടയ്ക്കാ അക്ഷരത്തില്‍ ഏറ്റെടുത്തിരിക്കുകയാണ്. ഫിബ്രവരി 14 യാദൃച്ഛികമായി തെരഞ്ഞെടുത്തതാണ് എന്ന് വേണം കരുതാന്‍. കാരണം ഈ വാര്‍ത്താക്കുറിപ്പില്‍ ഫിബ്രവരി 14 പ്രണയദിനമാണെന്നോ അതിനാല്‍ അന്ന മൃഗങ്ങളെ സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്യണമെന്നോ പറഞ്ഞിട്ടില്ല. എത്ര എളുപ്പത്തിലാണ് മോദി വിരുദ്ധര്‍ വാര്‍ത്ത വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നതെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
ഇത്തരം വ്യാജപ്രചാരണം നടത്തുന്ന വാര്‍ത്താ വെബസ്സൈറ്റുകള്ക്കും മാധ്യമങ്ങള്‍ക്കും എതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയരുകയാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നത് ഒരു അജണ്ടയാക്കിയിരിക്കുുകയാണ് ഇടത്-ലിബറല്‍-കോണ്‍ഗ്രസ് മാധ്യമങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ പ്രണയദിനത്തിന് എതിരാണെന്ന പ്രതീതി പുതിയ തലമുറയ്ക്കിടയില്‍ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഒട്ടേറെ ട്രോളുകളും ഇതിനെചുറ്റിപ്പറ്റി ഇറങ്ങുന്നു. മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ട്രോളുകള്‍ നടത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: