ലഖ്നോ:ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നോയുടെ പേര് ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്റെ പേരിലാക്കി മാറ്റണമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്.
ബുധനാഴ്ച ഭദോഹിയില്‍ എത്തിയ ബ്രജേഷ് പതക് ലഖ്നോയുടെ പേര് ലക്ഷ്മണ നഗരം എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു. പേര് മാറ്റത്തെക്കുറിച്ച് ഉടനെ സര്‍ക്കാര്‍ വിവരം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബിജെപി എംപി സംഗം ലാല്‍ ഗുപ്ത ലഖ്നോ നഗരത്തിന്റെ പേര് മാറ്റണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. ലഖ്നോ നഗര ലക്ഷ്മണന്റെ നഗരമായിരുന്നുവെന്നും അതുകൊണ്ട് ലക്ഷ്മണ് നഗരി എന്നാക്കി മാറ്റണമെന്നതുമായി സംഗം ലാല്‍ ഗുപ്തയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: