ന്യൂദല്‍ഹി : പരിസ്ഥിതി സൗഹാര്‍ദ്ദത്തിന് മാതൃകയായി പ്ലാസ്റ്റില് നിന്നും റീസൈക്കിള്‍ ചെയ്ത ജാക്കറ്റ് ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നും റീ സൈക്കിള്‍ ചെയ്തെടുത്ത ഇളം നീല നിറത്തിലുള്ള ജാക്കറ്റ് ധരിച്ചാണ് മോദി ബുധനാഴ്ച പാര്‍ലമെന്റില്‍ എത്തിയത്.
ബെംഗളൂരുവില്‍ നടന്ന ഊര്ജ്ജവാരം പരിപാടിയില്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതാണ് ഈ ജാക്കറ്റ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ‘അണ്‍ബോട്ടില്‍ഡ്’ എന്ന പദ്ധതിക്ക് കീഴിലായി റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്നും ജീവനക്കാര്‍ക്കെല്ലാം യൂണിഫോം നല്കാന് തീരുമാനിച്ചിട്ടുണ്ട്. അതിനു മുന്നോടിയായാണ് പ്രധാനമന്ത്രിക്കും ജാക്കറ്റ് നിര്‍മിച്ച് നല്‍കുകയായിരുന്നു.
കര്‍ണാടക മന്ത്രി ബസവരാജ് ബൊമ്മയാണ് ജാക്കറ്റ് സമ്മാനിച്ചത്. പ്രതിവര്‍ഷം 10 കോടി പോളി എഥിലിന്‍ ടെറാതാഫ്താലേറ്റ് (പിഇടി) കുപ്പികള്‍ റീസൈക്കിള്‍ ചെയ്ത് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ജീവനക്കാര്‍ക്കും കരസേനയിലുള്ളവര്ക്കുമായി തുണിത്തരങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.
ബെംഗളൂരുവില്‍ നടന്ന എനര്‍ജി വീക്കില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയുടേയും ജേഴ്സിയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. അര്‍ജന്റീനന്‍ കമ്പനി വൈപിഎഫിന്റെ പ്രസിഡന്റ് പാബ്ലോ ഗോണ്‍സാലസാണ് മോദിക്ക് മെസിയുടെ ജേഴ്സി സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: