ന്യൂദല്‍ഹി അദാനിയ്‌ക്കെതിരെ രാഹുല്‍ഗാന്ധി പാര്‍ലമെന്‍റില്‍ വിമര്‍ശനമുയര്‍ത്തിയ തിങ്കളാഴ്ച അദാനി ഓഹരിവിലകളില്‍ വന്‍ കുതിച്ചുകയറ്റം. ഹിന്‍ഡന്‍ബര്‍ഗ് വിമര്‍ശനങ്ങള്‍ മൂലം കഴിഞ്ഞ ഏഴ് ദിവസങ്ങളായി തകര്‍ച്ചയിലിയാരുന്ന അദാനി ഗ്രൂപ്പ് ഓഹരികളാണ് കുതിച്ചുയര്‍ന്നത്.
രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയച്ചര്‍ച്ചയിലായിരുന്നു രാഹുല്‍ ഗാന്ധി അദാനിയെ വിമര്‍ശിച്ചത്. താന്‍ ഭാരത് ജോഡോ യാത്രയില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ അദാനി, അദാനി, അദാനി എന്ന ഒറ്റപ്പേര് മാത്രമേ കേട്ടിരുന്നുള്ളൂ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇതിനിടെയാണ് ഓഹരിവിപണികളില്‍ അദാനി ഓഹരികള്‍ വന്‍കുതിപ്പ് നടത്തിയത്.
അദാനി എന്‍റര്‍പ്രൈസസ് എന്ന ഓഹരിയുടെ വില തിങ്കളാഴ്ച 14.64 ശതമാനം ലാഭം നേടി. ഏകദേശം 230 രൂപയോളമാണ് കയറിയത്. 1571 രൂപയുണ്ടായിരുന്ന ഓഹരി 1802 രൂപയിലേക്ക് കയറി. അദാനി പോര്‍ട്സ് 1.41 ശതമാനം നേട്ടമുണ്ടാക്കി 553 രൂപയിലെത്തി.
…അദാനിക്ക് ഉടമസ്ഥതയുള്ള എന്‍ഡിടിവിയുടെ ഓഹരിയും കഴിഞ്ഞ ഏഴ് ദിവസത്തെ നഷ്ടത്തിന് തടയിട്ട് നേരിയ ലാഭം രേഖപ്പെടുത്തി. അതേ സമയം അദാനി ടോട്ടര്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍ എന്നീ ഓഹരികള്‍ നഷ്ടത്തില്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: