Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

‘1921 പുഴ മുതല്‍ പുഴ വരെ’ മാപ്പിള ലഹളയുടെ സത്യസന്ധമായ ആവിഷ്‌കാരം; വിജയിപ്പിക്കേണ്ടത് കര്‍ത്തവ്യം: സ്വാമി ചിദാനന്ദ പുരി

രാമസിംഹന്‍ സംവിധാനം ചെയ്ത സിനിമ മാര്‍ച്ച് 3 ന് തീയേറ്ററില്‍ എത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2023, 11:29 am IST
in New Release

കോഴിക്കോട്:  ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമ  മാപ്പിള ലഹളയുടെ സത്യസന്ധമായ ആവിഷ്‌കാരമാണെന്നും  ചരിത്രസിനിമയെ  വിജയിപ്പിക്കേണ്ടത്  കര്‍ത്തവ്യമാണെന്നും സ്വാമി ചിദാനന്ദ പുരി.  ധീരമായി സത്യം വിളിച്ചുപറയുന്ന സിനിമ ആര്‍ക്കും എതിരല്ല, സത്യപ്രഖ്യാപനം മാത്രമാണ്. സ്വാമി ഫേസ് ബുക്കില്‍ കുറിച്ചു. രാമസിംഹന്‍ സംവിധാനം ചെയ്ത സിനിമ മാര്‍ച്ച് 3 ന് തീയേറ്ററില്‍ എത്തും. ‘മമ ധര്‍മ്മ’ എന്ന ബാനറില്‍ ക്രൗഡ് പുള്ളിംഗിലൂടെ പണം കണ്ടെത്തിയാണ് സിനിമ നിര്‍മ്മിച്ചത്. സെന്‍സറിംഗിന് ഉള്‍പ്പെടെ നിരവധി തടസ്സങ്ങള്‍ക്ക് ശേഷമാണ് സിനിമ പുറത്തിറങ്ങുന്നത്.

സ്വാമി ചിദാനന്ദ പുരി ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഏറ്റെടുക്കപ്പെട്ട ഖിലാഫത് പ്രസ്ഥാനം വളരെ പെട്ടെന്നു തന്നെ ഹിന്ദു വംശീയഹത്യയിലേക്കു വഴിമാറി. മാപ്പിള രാജ്യം സ്ഥാപിക്കുന്ന സ്വപ്നത്തില്‍ ആയിരക്കണക്കിനു ഹിന്ദു സഹോദരങ്ങളെ മാപ്പിള കലാപകാരികള്‍ അരിഞ്ഞുവീഴ്‌ത്തി. ബലാത്‌സംഗം ചെയ്യപ്പെട്ട അമ്മമാരും മക്കളുമെത്ര? സര്‍വസ്വവും ഉപേക്ഷിച്ചു പലായനം ചെയ്തവരെത്ര? ജീവിക്കാന്‍ വേണ്ടി മതം മാറേണ്ടിവന്നവരെത്ര ?ചെറുത്തുനിന്നു വീരമൃത്യു വരിച്ചവരെത്ര? വിശ്വസിച്ചതിന്റെ പേരില്‍ ചതിക്കപ്പെട്ടവരെത്ര? ഒടുവില്‍ ആ ചരിത്രത്തിലെ ഇരുണ്ടഏടിനെ തള്ളിപ്പറയുന്നതിനും പീഡിതരോട് മാപ്പുപറയുന്നതിനും പകരം ആ ദൗര്‍ഭാഗ്യകരമായ മനുഷ്യക്കുരുതിയെ സ്വാതന്ത്ര്യസമരമായും കാര്‍ഷികലഹളയായും ദുഷിച്ച ജന്മിത്വത്തെനെതിരായ വിപ്ലവമായും കൃതഘ്‌നര്‍ വാഴ്‌ത്തി! കാലം ചെന്നപ്പോള്‍ ഭീരുവായ അക്രമി മഹാനും സ്വാതന്ത്ര്യസമരസേനാനിയുമായി! കാലത്താല്‍ ഉണങ്ങേണ്ട മുറിവുകളെ നൂറു വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും വീണ്ടും ആഴത്തില്‍ കുത്തി സമാജചേതനയെ വ്രണിതമാക്കാന്‍ ശ്രമം ആരംഭിച്ചപ്പോള്‍ ജീവന്‍ പണയം വെച്ചും ധീരനായ, രാഷ്‌ട്രസ്‌നേഹിയായ ഒരു സംവിധായകന്‍ മുന്നോട്ടുവന്നു. തന്റെ ഒന്നാമത്തെ സിനിമയ്‌ക്കുതന്നെ ഏറ്റവും നല്ല സംവിധാനത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ, പത്തൊമ്പതോളം സിനിമകളും അനേകം സീരിയലുകളും ഡോകുമെന്ററികളും സംവിധാനം ചെയ്തു കൃതഹസ്തനായ ശ്രീ. അലി അക്ബര്‍ ! പണം സാമാന്യ സമൂഹം നല്‍കി. നിത്യം കൂലിവേലചെയ്തു ജീവിക്കുന്ന സാധാരണക്കാരുടെ അഞ്ചും പത്തും നൂറും ആയിരവും രൂപകള്‍ ചേര്‍ന്നപ്പോള്‍ തീര്‍ത്തും ജനകീയ അടിത്തറയില്‍ സിനിമ തയ്യാറാവുമെന്നായി. സത്യസന്ധമായി ചരിത്രഗ്രന്ഥങ്ങള്‍ പരിശോധിച്ചു തിരക്കഥ തയ്യാറാക്കി. ചിത്രീകരണം ആരംഭിച്ചു. എതിര്‍പ്പുകളേറെ വന്നു. ചരിത്രസത്യം വെളിപ്പെടുത്തണമെന്നാഗ്രഹിച്ച വലിയ ഒരു സമൂഹം കൂടെ നിന്നു . ധീരമായി സത്യം വിളിച്ചുപറയുന്ന സിനിമ തയ്യാറായി. അതാര്‍ക്കും എതിരല്ല, സത്യപ്രഖ്യാപനം മാത്രമാണ്. കൊണ്ടോട്ടി തങ്ങളെപ്പോലുള്ള മഹാന്മാരായ മനുഷ്യസ്‌നേഹികളുടെ മഹിമ വിളിച്ചോതുന്ന യഥാര്‍ത്ഥ ചരിത്രം. മതവൈകാരികത രാഷ്‌ട്രീയലക്ഷ്യത്തിനു വേണ്ടി ഉപയോഗിച്ചാലുണ്ടാവുന്ന അനര്‍ത്ഥത്തെ വിളിച്ചോതുന്ന ഗാഥ. അതിനിടെ, അലി അക്ബര്‍ രാമസിംഹനായി ! അധികാരത്തിന്റെ അകത്തളങ്ങളിലെ കളികളും ചതികളും കുറെ താമസിപ്പിച്ചു . എന്നാലിതാ സത്യം തന്നെ ജയിക്കുന്നു . തടസ്സങ്ങളെ കടന്നു ഈ ചരിത്രസിനിമ തീയ്യേറ്ററുകളിലെത്തുന്നു. ഇതിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്, എല്ലാ രാഷ്‌ട്രസ്‌നേഹികളുടെയും ഉത്തരവാദിത്തം .

എപ്പോഴും സ്‌നേഹത്തോടെ ശ്രീ. രാമസിംഹന്റെ കൂടെ ഈ യജ്ഞത്തില്‍,  

സ്വാമി ചിദാനന്ദ പുരി

Tags: ഐഎസ്Swami Chidananda Puriഅലി അക്ബര്‍പുഴ മുതല്‍ പുഴ വരെരാമസിംഹന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാര്‍ഗദര്‍ശകമണ്ഡലിന്റെ നേതൃത്വത്തില്‍ ധര്‍മസന്ദേശ യാത്ര കോട്ടയത്ത് എത്തിയപ്പോള്‍. തിരുനക്കരയില്‍ ചേര്‍ന്ന വിരാട് ഹിന്ദുസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി ദീപം തെളിയിക്കുന്നു
Kerala

ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ല; നമ്മുടെ ധര്‍മരക്ഷ നമ്മുടെ മാത്രം കടമയാണ്: സ്വാമി ചിദാനന്ദപുരി

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.