Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളം മുടക്കിയ ശബരിപാത കേന്ദ്രം പുനരാരംഭിക്കുന്നു

കേന്ദ്ര പദ്ധതികള്‍ പേരുമാറ്റിയും അല്ലാതെയും അവതരിപ്പിച്ചും, കേന്ദ്ര ഫണ്ട് ഉപയോഗിച്ചുമാണ് സംസ്ഥാന ബജറ്റിലെ പല പദ്ധതികളും വിഭാവനം ചെയ്തിട്ടുള്ളത്. വിഘടനവാദത്തിന്റെ സ്വരമുള്ള 'മേക്ക് ഇന്‍ കേരള'പോലും കേന്ദ്രത്തെ കോപ്പിയടിക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2023, 11:22 am IST
in Editorial

ജനജീവിതം ദുസ്സഹമാക്കുന്ന സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ജനങ്ങളുടെ സാമാന്യബോധത്തെ കൊഞ്ഞനം കുത്തുന്ന പ്രസ്താവനകളാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലും സിപിഎം നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്നത്. ബജറ്റവതരണത്തിലുടനീളം കേന്ദ്ര സര്‍ക്കാനെതിരായ വികാരം കുത്തിപ്പൊക്കാന്‍ ശ്രമിച്ച ധനമന്ത്രി, കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന പച്ചക്കള്ളം ആവര്‍ത്തിച്ചു. പെട്രോളിനും ഡീസലിനും അന്യായമായി വില വര്‍ധിപ്പിച്ചതുള്‍പ്പെടെ സര്‍വത്ര വിലക്കയറ്റത്തിന് വഴിയൊരുക്കിയശേഷം അതിനും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന അന്തസ്സില്ലായ്‌മയാണ് ഇക്കൂട്ടര്‍ കാണിക്കുന്നത്. 

യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ വികസനത്തിനുവേണ്ടിയും ജനക്ഷേമത്തിനുവേണ്ടിയും സംസ്ഥാന ബജറ്റിലില്ലാത്ത പദ്ധതികളും വകയിരുത്തലുകളും ധനമന്ത്രി നിര്‍മലാ സീതാ രാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലുണ്ട്  എന്നതാണ് സത്യം. എന്നു മാത്രമല്ല, കേന്ദ്ര പദ്ധതികള്‍ പേരുമാറ്റിയും അല്ലാതെയും അവതരിപ്പിച്ചും, കേന്ദ്ര ഫണ്ട് ഉപയോഗിച്ചുമാണ് സംസ്ഥാന ബജറ്റിലെ പല പദ്ധതികളും വിഭാവനം ചെയ്തിട്ടുള്ളത്. വിഘടനവാദത്തിന്റെ സ്വരമുള്ള ‘മേക്ക് ഇന്‍ കേരള’പോലും കേന്ദ്രത്തെ കോപ്പിയടിക്കുന്നതാണ്. കേന്ദ്രത്തിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി കേരളത്തില്‍ നടപ്പാക്കുമ്പോള്‍ അത് ‘മേക്ക് ഇന്‍ കേരള’യായി മാറും! ഇതുപോലെ കേന്ദ്ര ബജറ്റിലെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖവും റിങ്റോഡും വിഴിഞ്ഞം-നാവായിക്കുളം വ്യവസായ ഇടനാഴിയും ന്യൂ എനര്‍ജി പാര്‍ക്കും ഇലക്ട്രിക് ബാറ്ററി നിര്‍മാണവും ഗ്രീന്‍ ഹൈഡ്രജന്‍ ഹബുമൊക്കെ സ്വന്തം പദ്ധതികളായി പ്രഖ്യാപിച്ച് കയ്യടി നേടാനാണ് സംസ്ഥാന ബജറ്റില്‍ ശ്രമിച്ചിരിക്കുന്നത്.  

കേരളത്തിന്റെ റെയില്‍വെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള തുകതന്നെ സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും  കുപ്രചാരണങ്ങളെ തുറന്നുകാട്ടുന്നുണ്ട്. രാജ്യത്തെ റെയില്‍വേ വികസനത്തിനായി 2.41 ലക്ഷം കോടി രൂപ കേന്ദ്ര ബജറ്റില്‍ നീക്കിവച്ചിട്ടുള്ളതില്‍ 2033 കോടി രൂപ കേരളത്തിനുള്ളതാണ്. പുതിയ പാത, പാത ഇരട്ടിപ്പിക്കല്‍, മൂന്നാം പാത, റെയില്‍വെ സ്റ്റേഷന്‍ നവീകരണം എന്നിങ്ങനെ 50 വര്‍ഷത്തെ വികസനമാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. കേരളം ഭരിച്ചവരുടെ കെടുകാര്യസ്ഥതകൊണ്ടും താല്‍പ്പര്യക്കുറവുകൊണ്ടും മുടങ്ങിക്കിടക്കുന്ന ശബരിപാത നിര്‍മാണത്തിന് 100 കോടി രൂപ കേന്ദ്ര ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത് അഭിനന്ദനാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ കാലതാമസം കൊണ്ട് പദ്ധതിയടങ്കല്‍ പലമടങ്ങ് വര്‍ധിച്ച ശബരി റെയില്‍ പാതയുടെ നിര്‍മാണം കേന്ദ്രം മുന്‍കയ്യെടുത്തതുകൊണ്ടു മാത്രമാണ് ഇപ്പോള്‍ പുനഃരാരംഭിക്കാന്‍ ധാരണയായിട്ടുള്ളത്. പദ്ധതിക്കു വേണ്ടിവരുന്ന തുകയില്‍ പകുതി നല്‍കാമെന്ന ഉറപ്പില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങിയതാണ് പണി മുടങ്ങാന്‍ കാരണം. അഴിമതി ലക്ഷ്യംവച്ചുള്ള സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അമിതാവേശം കാണിച്ച പിണറായി സര്‍ക്കാര്‍ ചില സ്ഥാപിത ശക്തികളുടെ സമ്മര്‍ദ്ദംകൊണ്ട് ശബരിപാതയെക്കുറിച്ച് മിണ്ടാറില്ല. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ പോകുന്ന ശബരിപാത യാഥാര്‍ത്ഥ്യമാവുന്നതോടെ ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് അത് ഗുണം ചെയ്യും. അവരുടെ വര്‍ഷങ്ങളായുള്ള ആവശ്യവും പ്രാര്‍ത്ഥനയുമാണ് നിറവേറുന്നത്.

Tags: keralaകേന്ദ്ര സര്‍ക്കാര്‍ശബരി റെയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.