മുംബൈ: മദ്യലഹരിയില്‍ ഭാര്യയെ ആക്രമിച്ചെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരേ പോലീസ് കേസെടുത്തു. ബാന്ദ്രയിലെ ഫ്ലാറ്റില്‍വച്ച് വെള്ളിയാഴ്ച വിനോദ് മര്‍ദിച്ചെന്ന് ഭാര്യ ആന്‍ഡ്രിയ ഹെവിറ്റിന്റെ പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 324, 504 വകുപ്പുകള്‍ ചുമത്തിയാണ് കേസെന്ന് പൊലീസ് അറിയിച്ചു.
മദ്യലഹരിയില്‍ വിനോദ് കാംബ്ലി, കുക്കിങ് പാനിന്റെ പിടി തലയിലേക്ക് എറിഞ്ഞെന്നും ഇതുകാരണം തന്റെ തലയില്‍ പരിക്കേറ്റെന്നുമാണ് ഭാര്യയുടെ പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബാന്ദ്രയിലെ ഫഌറ്റില്‍ വെച്ചായിരുന്നു സംഭവം.ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിലുണ്ട്.
ഭാര്യയെയും മകനെയും ഉപദ്രവിച്ചശേഷം അടുക്കളയിലേക്ക് പോയ കാംബ്ലി കുക്കിങ് പാനിന്റെ പിടിയുമായി വന്ന് ഭാര്യയ്ക്ക് നേരേ എറിയുകയായിരുന്നു. ഇതിനുശേഷം ബാറ്റ് കൊണ്ടും ഭാര്യയെ മര്‍ദിച്ചു. ഒടുവില്‍ ഭാര്യ ആന്‍ഡ്രിയ മകനുമായി ഫഌറ്റില്‍നിന്ന് പുറത്തിറങ്ങുകയും ബാബ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു.
12 വയസ്സുകാരനായ മകന് കാംബ്ലിയെ തടയാന്‍ നോക്കിയെങ്കിലും, അടുക്കളയിലേക്കു പോയ താരം കുക്കിങ് പാന്‍ ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ബാബ ആശുപത്രിയില്‍ ചികിത്സ തേടിയ ആന്‍ഡ്രിയ, പിന്നീടു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു കാരണവുമില്ലാതെ വിനോദ് കാംബ്ലി തന്നെയും മകനെയും അപമാനിച്ചതായും ആന്‍!ഡ്രിയയുടെ പരാതിയില്‍ പറയുന്നു. താമസിക്കുന്ന പ്രദേശത്തെ ഹൗസിങ് സൊസൈറ്റിയുടെ ഗേറ്റ് തകര്‍ത്തതിന് കാംബ്ലിയെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടു ജോലിക്കാരിയെ മര്‍ദിച്ചതിന് കാംബ്ലിക്കും ഭാര്യക്കുമെതിരെയും പോലീസ് കേസെടുത്തിരുന്നു.
വിനോദ് കാംബ്ലിയുടെ രണ്ടാം ഭാര്യയാണ് ആന്‍ഡ്രിയ.ആദ്യം വിവാഹം കഴിച്ചത് 1998ല്‍ ഒരു ഹോക്കി താരമായ നോയ്ലെയായിരുന്നു. പിന്നീട് ഈ ബന്ധം വേര്‍പെടുത്തി. അതിനു ശേഷം മോഡലായ ആന്‍ഡ്രിയാ ഹെവിറ്റിനെ വിവാഹം ചെയ്തു. അവരുടെ നിര്‍ബന്ധപ്രകാരമാണ് താരം ക്രിസ്തുമതത്തിലേക്ക് മാറി. മകന് ജിസസ് എന്നു പേരുമിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: