ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനിയ്ക്ക് നല്കിയ വായ്പയെക്കുറിച്ച് വ്യാജ ആരോപണം നടത്തി കുടങ്ങി. കേസാകുമെന്നായപ്പോള്‍ വ്യാജ ആരോപണം ഉയര്‍ത്തി പോസ്റ്റ് ചെയ്ത ട്വീറ്റ് മുക്കി മുഖം രക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍.
അദാനി ഗ്രൂപ്പിന് എസ് ബി ഐ 27000 കോടി കൊടുത്തുവെന്നും അത് എസ് ബിഐയുടെ ആകെ വായ്പയുടെ 27 ശതമാനമാണെന്നുമായിരുന്നു മഹുവ മൊയ്ത്ര ട്വീറ്റിലൂടെ ഉയര്‍ത്തിയ ആരോപണം. എന്നാല്‍ എസ് ബി ഐ ചെയര്മാന് തന്നെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദാനി ഗ്രൂപ്പിന് എസ് ബി ഐ നല്‍കിയത് ആകെ വായ്പയുടെ 0.8 ശതമാനം മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് മഹുവ മൊയ്ത്ര അപകടം മണത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം നടത്തിയാല്‍ കുടുങ്ങുമെന്ന് തിരിച്ചറിഞ്ഞ അവര്‍ തല്ക്കാലം ട്വീറ്റ് മുക്കി മുഖം രക്ഷിയ്ക്കുകയായിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഇന്ത്യയുടെ ബാങ്കുകളില്‍ ഓഹരികള്‍ പണയം വെച്ച് വന്‍തോതില്‍ വായ്പ എടുത്തതായി ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില യഥാര്‍ത്ഥ വിലയേക്കാള്‍ 85 ശതമാനത്തിലധികം പെരുപ്പിച്ച് കാണിച്ച വിലയാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ലെന്നും പണമൊഴുക്കുള്ള അദാനി കമ്പനികളില്‍ മാത്രമാണ് പണം നിക്ഷേപിച്ചിരിക്കുന്നതെന്നും എസ് ബി ഐ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ച്ചയായി ൟഅദാനിയ്ക്കും മോദി സര്‍ക്കാരിനും എതിരെ ആവേശത്തോടെ ട്വിറ്റര്‍ ആക്രമണം മഹുവ മൊയ്ത്ര പതിവാക്കിയിരുന്നു. എന്നാല്‍ എസ് ബിഐയ്ക്കെതിരെ നടത്തിയ അടിസ്ഥാന രഹിത ആരോപണം പച്ചക്കള്ളമാണെന്ന് പ്രചരിച്ചതോടെ മഹുവ മൊയ്ത്ര പ്രതിരോധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: