Categories: Kerala

കേരളത്തില്‍ ഇന്നോവ ക്രിസ്റ്റയില്ലാത്ത പഞ്ചായത്ത് മെമ്പറില്ലെന്ന് ടി.പത്മനാഭന്‍

ഇന്ന് ഇന്നോവ ക്രിസ്റ്റയില്ലാതെ ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമില്ലെന്നും ടി. പത്മനാഭന്‍ പറഞ്ഞു. ഈയിടെ ഇടത് സര്‍ക്കാരിലെ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ഇന്നോവ ക്രിസ്റ്റ വാങ്ങിയിരുന്നു. .

Published by

തിരുവനന്തപുരം:ഇന്ന് ഇന്നോവ ക്രിസ്റ്റയില്ലാതെ ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമില്ലെന്നും ടി. പത്മനാഭന്‍ പറഞ്ഞു. ഈയിടെ ഇടത് സര്‍ക്കാരിലെ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍  ഇന്നോവ ക്രിസ്റ്റ വാങ്ങിയിരുന്നു.  

മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നോവ ക്രിസ്റ്റയില്ലാതെ ഒരു പഞ്ചായത്ത് മെമ്പറെ ഏത് പാര്‍ട്ടിയില്‍ നോക്കിയാലും കിട്ടില്ലെന്നും പത്മനാഭന്‍ പറഞ്ഞു.  

നമ്മുടെ ട്രഷറി കാലിയാണ്. അതില്‍ പൂച്ച പെറ്റുകെടുക്കുന്നു. നമുക്ക് ഇന്ന് റോള്‍ മോഡലുകള്‍ ഇല്ലാതായിരിക്കുന്നു.- ടി. പത്മനാഭന്‍ പറഞ്ഞു.  

കേരളത്തില്‍ ഒരു പക്ഷെ സ്വന്തമായി ഒരു വാഹനം ഇല്ലാത്ത ഒരു വ്യക്തി ഞാന്‍ ആയിരിക്കും. സ്വന്തമായി ഒരു വാഹനം ഇതുവരെ ആയിട്ടില്ല. – ടി.പത്മനാഭന്‍ പറഞ്ഞു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക