കാസർകോട്: സിപിഎം വാട്സാപ്പ് ഗ്രൂപ്പില്‍ ലോക്കല്‍ സെക്രട്ടറിയുടെ അശ്ലീല ഓഡിയോ സന്ദേശം. കാസർകോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളി ആണ് സ്ത്രീകള്‍ അടക്കം സജീവമായ ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ചത്. സംഭവം വിവാദമായതോടെ രാഘവന് വിശദീകരണവുമായി എത്തി. ഭാര്യയ്ക്ക് അയച്ചതാണെന്നും ഗ്രൂപ്പ് മാറിപ്പോയതാണെന്നുമാണ് മറുപടി.
പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയാണ് രാഘവന് വെളുത്തോളി. കേസിന്റെ വിചാരണയ്ക്കായി എറണാകുളത്തേക്ക് ട്രെയിനില്‍ പോകുമ്പോഴാണ് അശ്ലീല സന്ദേശം അയച്ചത്. മുന്‍പും സ്വഭാവ ദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടിട്ടുള്ളയാളാണ് രാഘവന് വെളുത്തോളി. ഇദ്ദേഹത്തെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്ന് പാര്‍ട്ടി പ്രദേശിക തലത്തില്‍ ആവശ്യമുയരുന്നുണ്ട്.
രാഘവന് വെളുത്തോളി അയച്ച സന്ദേശം ഇപ്പോള്‍ പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: