തിരുവനന്തപുരം: മ്യൂസിയത്തില്‍ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെ കനകനഗര്‍ റോഡിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം നാല്‍പ്പത്തിയഞ്ചുകാരിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇവരുടെ കഴുത്തിനും മുഖത്തും പരിക്കേറ്റു.
കനകകുന്നില്‍ ഒരു മാധ്യമസ്ഥാപനത്തിന്റെ സാഹിത്യസമ്മേളനം നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേര്‍ സ്ത്രീയെ ആക്രമിക്കുകയായിരുന്നു. സംഘം സ്ത്രീയെ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കിടന്നിരുന്ന മാല തട്ടിപ്പറിക്കുവാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്ത് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് അദ്ധ്യക്ഷ പി സതീദേവി പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതാകുറവുണ്ടായോ എന്നത് പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും പി സതീദേവി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: