Categories: Mollywood

അയ്യപ്പന് ശേഷം ഉണ്ണി മുകുന്ദന് മറ്റൊരു ആത്മീയ ഭാവം; ഇനി വരിക ഗന്ധര്‍വ്വ വേഷത്തില്‍, മാളികപ്പുറത്തിന്റെ ലാഭം മജ്ജമാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയക്ക്

ശബരിമല അയ്യപ്പന് ശേഷം മറ്റൊരു ആത്മീയ വേഷത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തും. ഇക്കുറി ഗന്ധര്‍വ്വന്‍റെ വേഷത്തിലാണ് എത്തുക. ഇക്കാര്യം ഉണ്ണി മുകുന്ദന്‍ തന്നെയാണ് മാളികപ്പുറം സിനിമയുടെ 50ാം ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്ന ചടങ്ങിലാണ് വെളിപ്പെടുത്തിയത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ശബരിമല അയ്യപ്പന് ശേഷം മറ്റൊരു ആത്മീയ വേഷത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തും. ഇക്കുറി ഗന്ധര്‍വ്വന്റെ വേഷത്തിലാണ് എത്തുക. ഇക്കാര്യം ഉണ്ണി മുകുന്ദന്‍ തന്നെയാണ് മാളികപ്പുറം സിനിമയുടെ 50ാം ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് വെളിപ്പെടുത്തിയത്.  

100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച മാളികപ്പുറം സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍റ് നിര്‍വഹിക്കുന്നതിനുള്ള സഹായം നല്‍കും.  മാളികപ്പുറം സിനിമയിലെ വേഷവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ തന്നെ വളരെ വേദനിപ്പിച്ചെന്നും നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും താന്‍ ചിന്തിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന് ശേഷം ഗന്ധര്‍വ്വനായാണ് ഇനി വേഷമിടുന്നത്. വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഉണ്ണി മുകുന്ദനെ കൂടാതെ ആസ്റ്റര്‍ മംസ് കേരള ആന്‍ഡ് തമിഴ്നാട് റീജ്യണല്‍ ഡയരക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, താരങ്ങളായ ബേബി ദേവനന്ദ, മാസ്റ്റര്‍ ശ്രീപദ്, സംവിധായകന്‍ വിഷ്ണു ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ കെവി ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.