ന്യൂദല്‍ഹി: അദാനി ഗ്രൂപ്പിന് വായ്പ നല്‍കിയെന്നതിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുയര്‍ത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബിഐയ്ക്ക് 68 ശതമാനം ലാഭം. പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള ബാങ്കിന്റെ ഫലം പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. നിഫ്റ്റി 243 പോയിന്റ് കയറി 17,854 ല്‍ എത്തി.
ഒട്ടുമിക്ക കമ്പനികളും മൂന്നാം സാമ്പത്തിക പാദത്തില്‍ വന്‍ ലാഭമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐടിസിയുടെ ലാഭത്തില്‍ 21 ശതമാനത്തിന്റെ വളര്‍ച്ചയുണ്ട്. അത് 5,031 കോടിയാണ്.
അദാനി ഓഹരികളില്‍ പലതും നേട്ടം കൊയ്ത്. അദാനി എന്റര്‍ പ്രൈസസ് 21.55 രൂപയുടെ നേട്ടമുണ്ടാക്കി 1586 രൂപയില്‍ അവസാനിച്ചു. അദാനി പോര്‍ട്സ് 7.87 ശതമാനം വളര്‍ച്ച കൈവരിച്ച് 498.85 രൂപയില്‍ ക്ലോസ് ചെയ്തു. റിലയന്‍സ്, ടൈറ്റന്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ് സി എന്നിവ നേട്ടമുണ്ടാക്കി.
അദാനി ഗ്രൂപ്പിന് 21000 കോടി രൂപയാണ് എസ് ബിഐ വായ്പയായി നല്‍കിയിരിക്കുന്നത്. ഇത് ബാങ്ക് വിവിധ കമ്പനികള്‍ക്കും മറ്റുമായി നല്കിയ ആകെ വായ്പയുടെ 0.88 ശതമാനം മാത്രമാണ്. അദാനി ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ലെന്നും പല വായ്പകളും അദാനിയ്ക്ക് നല്ല പണമൊഴുക്കുള്ള മേഖലകളില്‍ മാത്രമാണെന്നും കഴിഞ്ഞ ദിവസം എസ് ബിഐ ചെയര്മാന് ദിനേഷ് കുമാര്‍ ഖാര വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: