ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് വേണ്ട വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കും. ഗ്രാമങ്ങളില്‍ കാര്‍ഷിക രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ പ്രത്യേക ഫണ്ട് വകയിരുത്തി. പുഷ്പ കൃഷി വികസിപ്പിക്കാനും പ്രത്യേക പദ്ധതി.
കൃഷി, ക്ഷീരോത്പാദനം, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ രംഗങ്ങളില്‍ മുതല്‍മുടക്കുന്നവര്‍ക്ക് വായ്പകള്‍ ലഭ്യമാക്കാന്‍ കേന്ദ്രം ബജറ്റില്‍ 20 ലക്ഷം കോടി രൂപ മാറ്റിവച്ചു. തിനവര്ഗങ്ങളുടെ ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയാണ് കേന്ദ്ര ലക്ഷ്യം. ഇതിനു വേണ്ടി ഗവേഷണം ശക്തമാക്കും. കര്‍ഷകര്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ ശേഖരിക്കാന്‍ ഗോഡൗണുകള്‍ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: