ന്യൂദൽഹി: രാജ്യത്ത് അരിവാള്‍ രോഗം പൂര്‍ണമായും തുടച്ചുമാറ്റുമെന്ന് ധനമന്ത്രി നിർമല സീതാരാമനം. 2047 ഓടെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് കേന്ദ്ര ബജറ്റ്. ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായവും നൽകും.
ആരോഗ്യമേഖലയിലെ ഗവേഷണം കൂടുതൽ ശക്തമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്ക് ഉണ്ടാകുന്ന രൂപമാറ്റം മൂലമുള്ള രോഗമാണ് അരിവാള്‍ രോഗം.
ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷംപേര്‍ അരിവാള്‍ രോഗബാധിതരാകുന്നുവെന്നാണ് കണക്ക്. 1952ല്‍ നീലഗിരിയിലാണ് ഇന്ത്യയില്‍ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്ക, കരീബിയ, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് സിക്കിള്‍ സെല്‍ വ്യാപകമായി കാണുന്നത്. കേരളത്തില്‍ വയനാട്ടിലും, അട്ടപ്പാടിയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സിക്കിള്‍ സെല്‍ രോഗം കൂടുതലും തമിഴ്‌നാട്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രക്താണുക്കള്‍ സാധാരണക്കാരില്‍ 120 ദിവസം ജീവിക്കുമ്ബോള്‍ ഇവരില്‍ 30 മുതല്‍ 60 ദിവസങ്ങള്‍ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്നം ഇവരെ വിളര്‍ച്ചയിലേക്ക് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: