ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശരിയായ പാതയിലാണെന്നും രാജ്യം ശോഭനമായ ഭാവിയിലേക്കാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്. ബജറ്റ് അവതരിപ്പിക്കവേയാണ് ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഏഴു ശതമാനത്തിലേക്ക് കടന്നെന്നും കോവിഡ് പ്രതിസന്ധി മറികടന്ന് ലോകത്തെ മറ്റു രാജ്യങ്ങളെ പോലും അതിശയപ്പെടുത്തി രാജ്യം വളര്‍ച്ച നിരക്ക് കൈവരിച്ചതെന്നും മന്ത്രി. കോവിഡ് കാലത്ത് 80 കോടിയിലധികം ആളുകള്‍ക്ക് 28 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ ആരും പട്ടിണി കിടക്കരുതെന്ന് ഉറപ്പാക്കിയെന്നും നിര്‍മല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: