Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സുവര്‍ണ ജൂബിലി നിറവില്‍ കോവളം ലീല റാവിസ്

കോവളത്തെ ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കു വഹിച്ച ആദ്യ സമുദ്രതീര പഞ്ചനക്ഷത്ര ഹോട്ടലായ കോവളം ലീലാ റാവിസ് സുവര്‍ണ ജൂബിലി നിറവില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2023, 10:16 pm IST
in Business
സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലീലാ റാവിസ് കോവളം ഹോട്ടലിലെ പുതിയ ഹാള്‍ ചെയര്‍മാന്‍ രവി പിള്ള ഉദ്ഘാടനം ചെയ്യുന്നു

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലീലാ റാവിസ് കോവളം ഹോട്ടലിലെ പുതിയ ഹാള്‍ ചെയര്‍മാന്‍ രവി പിള്ള ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കോവളത്തെ ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കു വഹിച്ച ആദ്യ സമുദ്രതീര പഞ്ചനക്ഷത്ര ഹോട്ടലായ കോവളം ലീലാ റാവിസ് സുവര്‍ണ ജൂബിലി നിറവില്‍.  

1972 ല്‍ കേന്ദ്ര ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ഹോട്ടല്‍ അശോകയാണ് ഇന്ന് ലീല റാവിസ് കോവളമായി തല ഉയര്‍ത്തി നില്‍ക്കുന്നത്. 1959ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ് തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയ്‌ക്ക് മികച്ച ഹോട്ടല്‍ വേണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവയ്‌ക്കുന്നത്. തുടര്‍ന്ന് ക്ലബ് മെഡിറ്ററേനിയന്‍  എന്ന കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പാണ് കോവളത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞതും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇവിടെ ഹോട്ടല്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചതും. 1969ല്‍ ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വിഖ്യാത ആര്‍ക്കിടെക്റ്റ് ചാള്‍സ് കൊറിയയാണ് ഹോട്ടലിന്റെ നിര്‍മാണം ആരംഭിച്ചത്.

2.2 കോടി രൂപയാണ് ആദ്യം പദ്ധതിക്കായി പ്രഖ്യാപിച്ചത്. ഒരു തെങ്ങിനേക്കാള്‍ ഉയരത്തില്‍ ഹോട്ടല്‍ കെട്ടിടം ഉയരാന്‍ പാടില്ലെന്നായിരുന്നു ചാള്‍സ് കൊറിയയുടെ നിലപാട്. അങ്ങനെ ലോകത്തെ തന്നെ അപൂര്‍വമായ കെട്ടിട സമുച്ചയം കോവളത്ത് ഉയര്‍ന്നു. 1972 ഡിസംബര്‍ 17ന് അന്ന് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ കോവളത്തെ അശോക ഹോട്ടല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ കോവളത്തെ സമുദ്രതീരത്തിന്റെ സൗന്ദര്യം ലോകം തിരിച്ചറിഞ്ഞു.

  ജാക്വലിന്‍ കെന്നഡി, വിന്നി മണ്ഡേല, സര്‍ പോള്‍ മകാര്‍ട്ടിനി, ജോണ്‍ കെന്നത്, ഗാള്‍ബരേത്, പ്രൊഫസര്‍ വാഡ്‌സണ്‍, ഡോ, അമര്‍ത്യസെന്‍, ജെ.ആര്‍.ജി ടാറ്റ, ദലൈലാമ, സ്വാമി വിഷ്ണു ദേവാനന്ദ് (പറക്കും സ്വാമി) തുടങ്ങി അന്താരാഷ്‌ട്ര പ്രശസ്തി നേടിയ വ്യക്തിത്വങ്ങള്‍ ഈ മനോഹര തീരത്ത് താമസിക്കുന്നതിനായി കേരളം സന്ദര്‍ശിച്ചു.

 2002 ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ കോവളം അശോക ഹോട്ടല്‍ സ്വകാര്യവല്‍ക്കരിച്ചു. ആദ്യം എം ഫോര്‍ ഗ്രൂപ്പും പിന്നീട് ലീലാ ഗ്രൂപ്പും ഹോട്ടലിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി. 2011 ല്‍ ഡോ. ബി. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പ് ഹോട്ടല്‍ വാങ്ങി. എന്നാല്‍ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല ലീലാ ഗ്രൂപ്പിന് തന്നെ നല്‍കിയതോടെ ലീല  റാവിസ് കോവളം ഹോട്ടല്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 2018ല്‍ നാല് റോയല്‍ സ്യൂട്ട് കൂടി പണിതതോടെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോട്ടല്‍ സൗകര്യങ്ങള്‍ കേരളത്തിന് സ്വന്തമായി. സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് ഹോട്ടലില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.

Tags: ടൂറിസംKerala TourismRavi Pillaiകോവളം ലീല റാവിസ്സുവര്‍ണ ജൂബിലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതി: കുമരകം, ആലപ്പുഴ, മലമ്പുഴ എന്നിവ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനായി കേന്ദ്രം അനുവദിച്ചത് 182.86 കോടി

Article

വികസിത കേരളം സാധ്യമാക്കാന്‍

Varadyam

ഗവി…. വനഭംഗിയില്‍ ഒളിപ്പിച്ച കണ്ണീര്‍ത്തടം

Kerala

ആലപ്പുഴയിലെ ജലടൂറിസം , മലമ്പുഴ ഉദ്യാനവും പാര്‍ക്കും: രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി

മുഹമ്മ ജെട്ടിയില്‍ നിന്ന് പുറപ്പെടുന്ന വാട്ടര്‍ ടാക്‌സി
India

 പാതിരാമണല്‍ ദ്വീപിന്റെ സൗന്ദര്യം ആസ്വാദിക്കാം; മുഹമ്മ വാട്ടര്‍ ടാക്‌സി സര്‍വീസ് സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്നു

പുതിയ വാര്‍ത്തകള്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.