ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. 15 വയസുകാരിയെ 47 കാരന് വിവാഹം കഴിച്ച് നൽകി. ഗ്രോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ് ശൈശവ വിവാഹം നടന്നത്.
ഒരു മാസം മുമ്പാണ് വിവാഹം നടത്തിയത്. വിവാഹം മരവിപ്പിക്കാൻ ചൈൾഡ് വെൽഫയർ കമ്മറ്റി കോടതിയെ സമീപിച്ചു.
ഇടമലക്കുടിയിലെ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു പെൺകുട്ടി. പെൺകുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേർന്നാണ് വിവാഹം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: