കൊച്ചി: കൊച്ചിയിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു. കളമശേരി സ്വദേശിനി 43 വയസുളള ലക്ഷ്മിയാണ് മരിച്ചത്. രാവിലെ ഒൻപതരയോടെ എറണാകുളം ലിസി ജംങ്ഷനിലാണ് അപകടം. റോഡ് മുറിച്ചു കടന്ന് വന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിനോട് ചേർന്ന് മുന്നിലൂടെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ചു. ഈ സമയം ബസ് മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്.
ബസിന്റെ അടിയിലേക്ക് വീണ ലക്ഷ്മി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പോണേക്കര റൂട്ടിലോടുന്ന സ്വകാര്യ ബസിടിച്ചാണ് അപകടം. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബസിൽ തട്ടി താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: