കോഴിക്കോട്: ഇന്ത്യയിലേതു പോലെ മതസ്വാതന്ത്ര്യം മറ്റൊരു രാജ്യത്തുമില്ലെന്ന് എപി വിഭാഗം സമസ്ത നേതാവ്. ഇന്ത്യ പോലെ ഇസ്ലാമിക പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള മറ്റു രാജ്യങ്ങളില്ല. ഗള്‍ഫില്‍ പോലും ഈ സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നും എപി വിഭാഗം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ പറഞ്ഞു. കോഴിക്കോട്ട് എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ മതസ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണ്. ഇസ്ളാമിക സംഘടനാ പ്രവര്‍ത്തനം ഇവിടത്തെ പോലെ ലോകരാജ്യങ്ങളിലെവിടെയുമില്ല. സൗദി, ഖത്തര്‍, യുഎഇ, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ പോലും ഇവിടത്തെ സ്വാതന്ത്ര്യമില്ല. മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലുമില്ല.
ഇവിടെ കേന്ദ്ര മുശാവിറമുതല് മേഖല മുശാവിറ വരെയുള്ള തലത്തില്‍ നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. താഴെത്തട്ടുവരെ മതപ്രവര്‍ത്തന സ്വാതന്ത്ര്യം മറ്റൊരു രാജ്യത്തുമില്ലെന്നും പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ചൂണ്ടിക്കാട്ടി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ലെന്നും സുന്നികളുടെ ആശയം തീവ്രതയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: