സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന ‘എൽ.ജി.എം’ ന്റെ ചിത്രീകരണം ആരംഭിച്ചു, ശനിയാഴ്ച ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.
നവാഗത സംവിധായകൻ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന LGM ( “ലെറ്റ്സ് ഗെറ്റ് മാരീഡ്” )കഥ ഒരുക്കിയത് ധോണിയുടെ ഭാര്യ കൂടിയായ സാക്ഷി തന്നെയാണ്. ഹരീഷ് കല്യാൺ, നദിയ, ഇവാന യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശ്വജിത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് സംവിധായകൻ രമേഷ് തമിഴ്മണി തന്നെയാണ് സംഗീതം ഒരുക്കുന്നത്. മുഖ്യധാരാ ചലച്ചിത്രനിർമ്മാണത്തിലേക്കുള്ള ധോണി എന്റർടെയ്ൻമെന്റിന്റെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്‌നർ ആയിരിക്കും.
അർഥവത്തായ കഥകളിലൂടെ രാജ്യത്തെ എല്ലാ മുക്കിലും മൂലയിലുമുള്ള ഇന്ത്യൻ പ്രേക്ഷകരെ എന്റർടൈൻ ചെയ്യിപ്പിക്കുക എന്നതാണ് ധോണി എന്റർടെയ്ൻമെന്റിന്റെ ലക്ഷ്യമെന്നും ആ ചിന്തയുമായി ചേർന്നാണ് ഈ സിനിമയെന്നും ധോണി എന്റർടൈൻമെന്റ് ബിസിനസ് ഹെഡ് വികാസ് ഹസിജ പറഞ്ഞു. ‘ധോണി എന്റർടൈൻമെന്റ് നല്ല തിരക്കഥകൾക്കായുള്ള അന്വേഷണങ്ങളിൽ ആണ്, തമിഴിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. ഇന്നത്തെ തുടക്കം, തമിഴ് സിനിമയിലെ ധോണി എന്റർടെയ്ൻമെന്റിന്റെ ദീർഘവും ഫലപ്രദവുമായ ഇന്നിംഗ്‌സിനെ അടയാളപ്പെടുത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഒരു മാറ്റം വരുത്താൻ ആഗ്രഹിക്കുന്നു.’ വികാസ് കൂട്ടിച്ചേർത്തു.
ഈ സിനിമയുടെ ലോഞ്ചിംഗിൽ സന്തോഷവും ആഹ്ലാദവുമുണ്ട്. സാക്ഷിയുടെ ആശയം രമേശിന്റെ ഒരു എന്റർടെയ്‌നിംഗ് സ്‌ക്രിപ്റ്റാക്കി മാറ്റിയതും നേരിട്ട് കണ്ട താൻ ചിത്രം ബിഗ് സ്ക്രീനിൽ കാണുവാനായി ആകാംക്ഷയടക്കാതെ കാത്തിരിക്കുകയാണെന്ന് ധോണി എന്റർടൈൻമെന്റ് ക്രിയേറ്റീവ് ഹെഡ് പ്രിയാൻഷു ചോപ്ര പറഞ്ഞു.
പി.ആർ.ഒ : ശബരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: