Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ചരിത്ര വഴിയിലെ പത്മശ്രീ

അധ്യാപനത്തില്‍ നിന്നും വിരമിച്ചതോടെ ചരിത്രത്തോടുള്ള അഭിനിവേശം ഡോ.സി.ഐ. ഐസക്ക് സജീവമാക്കി. ചരിത്രസംബന്ധിയായ പത്തിലധികം പുസ്തകങ്ങള്‍ രചിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള മുഖ്യധാരാ ചരിത്ര വിവരണങ്ങളെ അദ്ദേഹത്തിന്റെ കൃതികള്‍ ചോദ്യം ചെയ്തു. 1857 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ചവരെ ഉള്‍പ്പെടുത്തിയ 'ഡിക്ഷ്ണറി ഓഫ് മാര്‍ട്ടിയേഴ്‌സി'ന്റെ അഞ്ചാം വാല്യത്തില്‍ നിന്ന് 387 കലാപകാരികളെ പുറത്താക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Jan 28, 2023, 05:19 am IST
in Main Article

അഞ്ച് പതിറ്റാണ്ട് കാലമായി സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ ഡോ. സി.ഐ. ഐസക് പത്മശ്രീ പുരസ്‌കാര നിറവിലാണ്. ഇന്ത്യയിലെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളില്‍ ഒന്നായ പത്മശ്രീ ഇത്തവണ ലഭിച്ച നാല് മലയാളികളില്‍ ഒരാളാണ് കോട്ടയം സ്വദേശിയായ സി.ഐ.ഐസക്. പത്മശ്രീ പുരസ്‌കാരം ലഭ്യമായതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. ”എന്റെ 50 വര്‍ഷത്തെ സമാജ സേവനം അര്‍ത്ഥവത്തായി. ആര്‍എസ്എസ് വിരിച്ചുതന്ന ക്യാന്‍വാസാണ് സാഹിത്യ ചരിത്രസേവനത്തിന്റെ പശ്ചാത്തലം. പത്മശ്രീ പുരസ്‌കാരം സ്വര്‍ഗീയ പരമേശ്വര്‍ജിക്കും സംഘത്തിനും സമര്‍പ്പിക്കുകയാണ്. ചരിത്രത്തിന്റെ നാനാ മേഖലകളിലെ വിഷയങ്ങളെ ഗവേഷണ ലക്ഷ്യത്തോടെ നോക്കിക്കാണുവാനുള്ള ശ്രമങ്ങള്‍ക്ക് എല്ലായ്‌പ്പോഴും തുണയായത് പരമേശ്വര്‍ജിയാണ്. അദ്ദേഹമാണ് ചരിത്രകാരനെന്ന ദിശയിലേക്ക് നയിച്ചത്”-ഡോ. ഐസക്ക് പറഞ്ഞു.

”രാഷ്‌ട്രീയ സ്വയംസേവക സംഘം ന്യൂനപക്ഷ വിരോധികളാണെന്ന വാദം രാഷ്‌ട്രീയ ലക്ഷ്യത്തോടെ നടത്തുന്നതാണ്. തന്റെ 50വര്‍ഷത്തെ സാമൂഹിക ജീവിതത്തില്‍ നിന്ന് ഇതുമനസ്സിലാക്കാനായി. സംഘത്തെപ്പറ്റി ആരെങ്കിലും മോശമായി പറഞ്ഞാല്‍ അത് തെറ്റാണെന്ന് തെളിയിക്കുന്ന ജീവിക്കുന്ന ഉദാഹരണമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. മത വിശ്വാസത്തിനോ ആചാരക്രമങ്ങള്‍ക്കോ യാതൊരു തടസ്സമോ വിലക്കോ നാളിതുവരെ ഉണ്ടായിട്ടില്ല. സംഘം ഒരിക്കലും ന്യൂനപക്ഷ വിരുദ്ധമല്ല എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ പത്മപുരസ്‌കാരം. ഒരിക്കലും ഇത് പ്രതീക്ഷിച്ചതല്ല. മന്ത്രാലയത്തില്‍ നിന്നും കഴിഞ്ഞ ദിവസം രാവിലെ വിളിച്ചറിയിച്ചപ്പോഴാണ് പത്മപുരസ്‌കാരത്തിന് അര്‍ഹനായതായി അറിഞ്ഞത്. തനിക്ക് വേദിയൊരുക്കിയത് ആര്‍എസ്എസ് ആണ്. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തന്റെ കഴിവ് തിരിച്ചറിഞ്ഞതും  ആര്‍എസ്എസ് ആണ്. അപ്രതീഷിതമായി ലഭിച്ച പത്മപുരസ്‌കാര നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു, അതിയായ സന്തോഷത്തില്‍ സ്വീകരിക്കുന്നു.”- അദ്ദേഹം വ്യക്തമാക്കി.

ജീവിതരേഖ

1953ല്‍ കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ ജനിച്ച ഐസക് ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജില്‍ ചരിത്രവിഭാഗത്തില്‍ തന്റെ പഠനം പൂര്‍ത്തിയാക്കി. 1973ല്‍ കോളജ് കാലഘട്ടത്തില്‍ എബിവിപിയില്‍ ചേരുകയും അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കോട്ടയം സിഎംഎസ് കോളജില്‍ ചരിത്രവിഭാഗം പ്രൊഫസറായും, ഡിപ്പാര്‍ട്ടുമെന്റ് തലവനായും സേവനമനുഷ്ഠിച്ചു. 2008ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു.

2015 മുതല്‍ മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎച്ച്ആര്‍) അംഗമായി നിയമിതനായി. നാല്പതുവര്‍ഷത്തോളമായി ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഭാഗമായ അദ്ദേഹം വിചാര കേന്ദ്രത്തിന്റെ വര്‍ക്കിങ് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നിലവില്‍ സംസ്ഥാന സമിതിയംഗമാണ്.

ചരിത്രത്തോട് എന്നും അഭിനിവേശം

അധ്യാപനത്തില്‍ നിന്നും വിരമിച്ചതോടെ ചരിത്രത്തോടുള്ള അഭിനിവേശം അദ്ദേഹം സജീവമാക്കി. പത്തിലധികം പുസ്തകങ്ങള്‍ രചിച്ചു. ‘ദി ഇവല്യൂഷന്‍ ഓഫ് ക്രിസ്റ്റ്യന്‍ ചര്‍ച്ച് ഇന്‍ ഇന്ത്യ’, ‘ഇന്റോ സെന്‍ട്രിക് വേഴ്‌സസ് യൂറോ സെന്‍ട്രിക് അപ്രോച്ചസ് ഇന്‍ ഇന്ത്യന്‍ നാഷണല്‍ ഹിസ്റ്ററി’ എന്നിവ അദ്ദേഹത്തിന്റെ രചനകളില്‍ ഉള്‍പ്പെടുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള മുഖ്യധാരാ ചരിത്ര വിവരണങ്ങളെ അദ്ദേഹത്തിന്റെ കൃതികള്‍ ചോദ്യം ചെയ്തു. 1857 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ചവരെ ഉള്‍പ്പെടുത്തിയ ‘ഡിക്ഷ്ണറി ഓഫ് മാര്‍ട്ടിയേഴ്‌സി’ന്റെ അഞ്ചാം വാല്യത്തില്‍ നിന്ന് 387 കലാപകാരികളെ പുറത്താക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

മലബാര്‍ കലാപത്തെക്കുറിച്ച് നിഷ്പക്ഷമായിട്ടാണ് അന്വേഷണം നടത്തിയത്. വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് സ്വാതന്ത്ര്യ സമര സേനാനിയല്ല. 1921ലെ ബ്രിട്ടീഷ് പോലീസിന്റെ എഫ്‌ഐആറും, അന്നത്തെ സംഭവങ്ങളുടെ ചരിത്ര സത്യങ്ങളും തേടിപ്പിടിച്ചാണ് ആ നിഗമനത്തില്‍ എത്തിയത്. സര്‍ക്കാര്‍ രേഖകളടക്കം എല്ലാ തെളിവുകളും പരിശോധിച്ച ശേഷമാണ് മലബാര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 387 പേരെയും സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, കൊള്ള, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ഇവര്‍ക്കെതിരെ ചാര്‍ത്തിയിരുന്നത്. കലാപകാരികളെ അങ്ങനെ തന്നെ കാണണം. അവരെ സ്വാതന്ത്ര്യസമര സേനാനികളായി കാണാന്‍ കഴിയില്ലെന്ന ശക്തമായ നിലപാടാണ് ഐസിഎച്ച്ആര്‍ സബ് കമ്മിറ്റിക്ക് ഉണ്ടായിരുന്നത്. ചരിത്ര വസ്തുതകള്‍ കണക്കിലെടുത്ത് സമര്‍പ്പിക്കപ്പെട്ട പഠന റിപ്പോര്‍ട്ട് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗീകരിക്കുകയും, കലാപകാരികള്‍ ഒഴിവാക്കപ്പെടുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

തെള്ളകത്തെ ബ്ലാക്ക് ബെറി വില്ലയിലാണ് ഡോ. സി ഐ ഐസക്കും കുടുംബവും താമസിക്കുന്നത്. ഭാര്യ: പ്രൊഫ. ലിസിയമ്മ(റിട്ട. പ്രൊഫസര്‍. എച്ച്.ബി കോളേജ് മേലുകാവ്. മക്കള്‍: മീര (നോട്ടറി, സാന്‍ഫ്രാന്‍സിസ്‌കോ), സൂര്യ പിഎച്ച്ഡി(ലാന്റ് മാര്‍ക്ക് കമ്പനി, ബെംഗളൂരു).

Tags: C I Issacപത്മശ്രീ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനമാനങ്ങൾ മോഹിക്കാതെ, ഭരണത്തിൽ മതിമറക്കാതെ, വിജയത്തിൽ അഹങ്കരിക്കാതെ, പരാജയത്തിൽ തളരാതെ

India

ഭാരതം എന്നത് വിഷ്ണുപുരാണം മുതലുള്ള പേര് ; ഏഴാം ക്ലാസ് മുതല്‍ 12ാം ക്ലാസുവരെ ഭാരത് മതി, ഇന്ത്യ വേണ്ടെന്ന് നിര്‍ദേശം നല്‍കിയതായി സി.ഐ. ഐസക്ക്

India

മുഹമ്മദ് ഗോറി ഇന്ത്യയെ കൊള്ളയടിച്ചത് പഠിപ്പിക്കുന്നുണ്ട്, പക്ഷെ അദ്ദേഹത്തെ കൊന്നത് ആരാണെന്ന് പഠിപ്പിക്കുന്നുണ്ടോ?- സി.ഐ. ഐസക്ക്

സി.ഐ. ഐസക്ക്
India

ഹിന്ദു രാജാക്കന്മാരുടെയും ഭാരതത്തിന്റെ വീരയോദ്ധാക്കളുടെയും നേട്ടങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം: സി.ഐ.ഐസക്ക്

സി.ഐ. ഐസക്ക്
India

ഇനി എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാന്‍ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.