ഷിയോപൂര്‍: ദക്ഷിണാഫ്രിക്കയില്‍ നിന്ന് 100 ചീറ്റകളെകൂടി എത്തിക്കാന്‍ പദ്ധതി. നിലവില്‍ 12 ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിക്കാന്‍ ദക്ഷിണാഫ്രിക്കയുമായി കരാര്‍ ഒപ്പിട്ടതായി കേന്ദ്ര പരിസ്ഥിതി മന്ത്രിലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച കരാര്‍ ഒപ്പുവച്ചു.
ഫെബ്രുവരി 15ന് മുമ്പ് ഇവയെ എത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണ് ഇക്കൂട്ടത്തിലുള്ളത്. ആറ് മാസമായി ഇവ ക്വാറന്റൈനിലാണ്. ഈ മാസം കുനോയില്‍ എത്തിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ വൈകിയതോടെയാണ് അടുത്തമാസത്തേക്ക് മാറ്റിയതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: