Categories: India

ബിബിസി ഡോക്യുമെന്‍ററി പ്രകാശനത്തിനിടെ സംഘര്‍ഷം: ജെഎന്‍യുവില്‍ ജനം ടിവി സംഘത്തെ ആക്രമിച്ചത് മലയാളി വിദ്യാര്‍ത്ഥികള്‍

വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ജെഎന്‍യു ക്യാമ്പസില്‍ മുസ്ലിം, ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ ഡോക്യുമെന്ററി പ്രദര്‍ശനം മുടങ്ങിയിരുന്നു. ഇതില്‍ പ്രകോപിതരായ മുസ്ലിം, ഇടത് സംഘടനകളുടെ അക്രമി സംഘം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു.

Published by

ന്യൂദല്‍ഹി : ജെഎന്‍യുവില്‍ ജനം ടിവി സംഘത്തിനുനേരെ ഇടത് ജിഹാദി ശക്തികളുടെ ആക്രമണം. ബിബിസി ഡോകുമെന്ററിയുമായി ബന്ധപ്പെട്ട സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി സംഘത്തെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. മലയാളി വിദ്യാര്‍ത്ഥികളാണ് അക്രമണത്തിന് പിന്നില്‍.

ചൊവ്വാഴ്ച രാത്രിയിലുണ്ടായ അക്രമണത്തില്‍ ജനം ദല്‍ഹി ബ്യൂറോ ചിഫ് ഗൗതം അനന്തനാരായണന്‍, ക്യാമറാമാന്‍ ഉണ്ണി കെ. വാര്യര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ജെഎന്‍യു ക്യാമ്പസില്‍ മുസ്ലിം, ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ ഡോക്യുമെന്ററി പ്രദര്‍ശനം മുടങ്ങിയിരുന്നു. ഇതില്‍ പ്രകോപിതരായ മുസ്ലിം, ഇടത് സംഘടനകളുടെ അക്രമി സംഘം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം വാര്‍ത്താ സംഘത്തിന് നേരെ മലയാളി വിദ്യാര്‍ത്ഥികള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ആര്‍എസ്എസിനെ അനുകൂലിക്കുന്ന ജനം ടിവി ക്യാമ്പസ് വിട്ടുപോകുക എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.

സംഭവത്തില്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ഓഫ് ഇന്ത്യ പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ജെഎന്‍യുവില്‍ മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക