തിരുവനന്തപുരം: ഡിവൈഎഫ്ഐക്കാര്‍ക്ക് ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് അനുമതി നല്‍കിയതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് തീക്കൊള്ളി കൊണ്ട് ചൊറിയുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. തീവ്രവാദികളുടെ വോട്ടിനു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ പ്രദര്‍ശനം നടക്കുന്നത്. ജല പീരങ്കിയും പോലീസ് കാവലും ഇല്ലാതെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമോ എന്ന് രാജേഷ് ചോദിച്ചു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വെങ്ങനൂര്‍ സതീഷ്, അഡ്വ.വി.ജി ഗിരികുമാര്‍, കൗണ്‍സിലര്‍ തിരുമല അനില്‍, പോങ്ങുമൂട് വിക്രമര്‍, നിഷാന്ത് സുഗുണന്, ജയാരാജീവ്, വീഷ്ണു, തിരുമല മഞ്ജു, കുര്യാത്തി ബീന, ആര്.സി ബീന കോളിയൂര്‍ രാജേഷ്, കരുമം രാജേഷ്, അഡ്വ.ആര്.എസ്. രാജീവ്, മുളയറ രതീഷ്, ജയചന്ദ്രന് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: