Categories: India

അതിര്‍ത്തിമേഖലയില്‍ ജാഗ്രത പുലര്‍ത്തി സൈനികര്‍; തവാങ്ങില്‍ സേനാവിന്യാസം വിലയിരുത്തി കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ

അതിര്‍ത്തിമേഖലയില്‍ സൈനികര്‍ പുലര്‍ത്തുന്ന ജാഗ്രതയെ അദ്ദേഹം അഭിനന്ദിച്ചു, സൈന്യം ട്വീറ്റ് ചെയ്തു. തവാങ് സെക്ടറിലെ എല്‍എസിയോട് ചേര്‍ന്നുള്ള പ്രദേശത്ത് ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് ആറാഴ്ചയ്ക്ക് ശേഷമാണ് ജനറല്‍ പാണ്ഡെയുടെ നിര്‍ണായക സന്ദര്‍ശനം.

Published by

ഷില്ലോങ്: സൈനികവിന്യാസം വിലയിരുത്തി കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ തവാങ് സെക്ടറില്‍. ചൈനീസ് ഭീഷണി നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലയിലാണ് ഇന്ന് സേനാ മേധാവി എത്തിയത്. ജനറല്‍ മനോജ് പാണ്ഡെ കിഴക്കന്‍ അരുണാചല്‍ പ്രദേശിലെ തന്ത്രപ്രധാനകേന്ദ്രങ്ങളും സന്ദര്‍ശിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി.

അതിര്‍ത്തിമേഖലയില്‍ സൈനികര്‍ പുലര്‍ത്തുന്ന ജാഗ്രതയെ അദ്ദേഹം അഭിനന്ദിച്ചു, സൈന്യം ട്വീറ്റ് ചെയ്തു. തവാങ് സെക്ടറിലെ എല്‍എസിയോട് ചേര്‍ന്നുള്ള പ്രദേശത്ത് ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് ആറാഴ്ചയ്‌ക്ക് ശേഷമാണ് ജനറല്‍ പാണ്ഡെയുടെ നിര്‍ണായക സന്ദര്‍ശനം. അതിനിടെ കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് അരുണാചല്‍ പ്രദേശ്, സിക്കിം സെക്ടറുകളിലെ എല്‍എസിയുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തു.

അതിര്‍ത്തിയില്‍ ആശങ്ക ജനിപ്പിക്കുന്ന ഒന്നുമില്ലെന്നും ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും തവാങ്ങിലേക്ക് തിരിക്കുംമുമ്പ് ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു. മേഖലയിലെ ചൈനീസ് നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കിഴക്കന്‍ ലഡാക്കിന് പുറമെ, അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും എല്‍എസിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഇന്ത്യന്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക